Monday, December 29, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയെ 2026-ല്‍ നയിക്കാന്‍ പുതിയ ഭാരവാഹികള്‍

ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയെ 2026-ല്‍ നയിക്കാന്‍ പുതിയ ഭാരവാഹികള്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്‌നാനായ സമുദായത്തെ അര്‍പ്പണ ബോധത്തോടെ സേവിക്കുന്നതിന് സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ പുതിയ ടീം നിയോഗിക്കപ്പെട്ടു.

ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) 2026 ഭരണ സമിതിയുടെ പ്രസിഡന്റായി സാബു ജോസഫ്‌ മുളയാനിക്കുന്നേലും വൈസ് പ്രസിഡന്റായി നേഖ മാത്യു കരിപ്പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു. എബ്രഹാം വാഴപ്പള്ളില്‍ ആണ് സെക്രട്ടറി. റിയ നെല്ലിപ്പള്ളില്‍ ജോയിന്റ് സെക്രട്ടറിയായും മാത്യു കല്ലിടുക്കില്‍ ട്രഷററായും പ്രവര്‍ത്തിക്കും.

പ്രോഗ്രം എക്‌സിക്യൂട്ടീവായി സാജന്‍ കണ്ണാലിലും സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവായി സൈമണ്‍ പീറ്റര്‍ വാലിമറ്റത്തിലും ചുമതലയേല്‍ക്കും. ക്‌നാനയ സമുദായത്തിന്റെ തനിമ നിലനിര്‍ത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പ്രവര്‍ത്തിക്കുമെന്നും യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്തുനിര്‍ത്തി പുത്തന്‍ ആശയങ്ങള്‍ രൂപീകരിച്ച് മുന്നോട്ടുപേകുമെന്നും പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments