Tuesday, December 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsപ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം: ​മലയാളി കത്തോലിക്ക പുരോഹിതൻ കാനഡയിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം: ​മലയാളി കത്തോലിക്ക പുരോഹിതൻ കാനഡയിൽ അറസ്റ്റിൽ

ന്യൂഡൽഹി/ കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മലയാളി കത്തോലിക്കാ പുരോഹിതനെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ സീറോ-മലബാർ സഭ പുരോഹിതനും താമരശ്ശേരി രൂപതാംഗവുമായ ഫാ. ജെയിംസ് ചേരിക്കൽ (60) ആണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള കനേഡിയൻ നിയമപ്രകാരമാണ് അറസ്റ്റ്.

സംഭവത്തെ തുടർന്ന് ടൊറന്റോ അതിരൂപത ഫാ. ജെയിംസ് ചേരിക്കലിനെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് പുറത്താക്കി. റോമിന് കീഴിലുള്ള 23 ഓറിയന്റൽ സഭകളിൽ ഒന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ കത്തോലിക്ക വിഭാഗമാണ് കൊച്ചി ആസ്ഥാനമായുള്ള സീറോ-മലബാർ സഭ. ഏകദേശം മൂന്ന് പതിറ്റാണ്ടായി ടൊറന്റോ അതിരൂപതയ്ക്ക് കീഴിലുള്ള വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന വൈദികനാണ് ഫാ. ജെയിംസ് ചേരിക്കൽ. അറസ്റ്റ് ചെയ്തതോടെ അദ്ദേഹം പ്രവർത്തിച്ചിരുന്ന സെന്റ് ജെറോംസ് പള്ളിയിൽ ഡിസംബർ 25നും ജനുവരി 3നും ഇടയിലുള്ള വിശുദ്ധ കുർബാന റദ്ദാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സഭയുടെ നടപടിക്രമങ്ങൾ പ്രകാരം പെരുമാറ്റദൂഷ്യത്തിന് ഫാ. ചെരിക്കലിനെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തതായി ഡിസംബർ 20ന് ടൊറന്റോ അതിരൂപത പ്രസ്താവനയിൽ പറഞ്ഞു. ‘ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിൽ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന പുരോഹിതനായ ഫാ. ജെയിംസ് ചെരിക്കലിനെതിരെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് ആരോപണം ഉള്ളതായി ടൊറന്റോ അതിരൂപത അറിഞ്ഞു. 2025 ഡിസംബർ 18-ന് പീൽ റീജിയണൽ പൊ ലീസ് ഫാ. ചെരിക്കലിനെതിരെ ലൈംഗികാതിക്രമ കുറ്റപ്രകാരം കേസ് എടുത്തിട്ടുണ്ട്. സഭയുടെ നടപടിക്രമങ്ങൾ പ്രകാരം പെരുമാറ്റദൂഷ്യത്തിന് ഫാ. ചെരിക്കലിനെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തു. കനേഡിയൻ നിയമവ്യവസ്ഥയിലെ ഏതൊരു കുറ്റാരോപിതനെയും പോലെ, കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ അദ്ദേഹം നിരപരാധിയായി കണക്കാക്കപ്പെടുന്നു. മോശം പെരുമാറ്റം സംബന്ധിച്ച ആരോപണത്തെ ടൊറന്റോ അതിരൂപത ഗൗരവമായ ശ്രദ്ധ ആവശ്യമുള്ള വിഷയമായി കാണുന്നു’ -പ്രസ്താവനയിൽ വ്യക്തമാക്കി.

1997 മുതൽ തങ്ങളുടെ കീഴിലുള്ള വിവിധ ഇടവകകളിൽ ഫാ. ചേരിക്കൽ പ്രവർത്തിച്ചിരുന്നുവെന്ന് അതിരൂപത അറിയിച്ചു. കഴിഞ്ഞ വർഷമാണ് അദ്ദേഹം ബ്രാംപ്ടണിലെ നിലവിലെ പള്ളിയിലേക്ക് മാറിയത്. കൂടാതെ, കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാർക്കായി സ്ഥാപിതമായ കാനഡയിലെ സീറോ-മലബാർ മിഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനഡയിലേക്ക് പോകുന്നതിനുമുമ്പ് താമരശ്ശേരി രൂപതയിൽ വിവിധ പദവികളിൽ ഫാ. ജെയിംസ് ചേരിക്കൽ പ്രവർത്തിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments