ലൂക്കോസ് മാത്യു
വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം ഈ മാസം ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച, ബെൻസലത്തുള്ള ലംഹാ ഇന്ത്യൻ റസ്റ്ററന്റിൽ വച്ച് സംഘടിപ്പിച്ചു. പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
ഒരു നിമിഷത്തെ മൗന പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.

ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ക്രിസ്മസ് – ന്യൂ ഇയർ ആശംസകൾ അർപ്പിച്ചും, കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി, എല്ലാവര്ക്കും ഐശ്വര്യവും സമ്പൽസമൃദ്ധവുമായ ഒരു പുതുവത്സരം ആശംസിച്ചു. ചെയർപേഴ്സൺ മറിയാമ്മ ജോർജ്ജും വൈസ് പ്രസിഡന്റ് ജോസ് ആറ്റുപുറവും അവരുടെ ആശംസാ പ്രസംഗത്തിൽകൂടി എല്ലാവര്ക്കും ക്രിസ്തുമസ്സിന്റെയും പുതുവര്ഷത്തിന്റെയും ആശംസകൾ അറിയിച്ചു.
കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ നന്മക്കും ഊന്നൽ നൽകികൊണ്ട് പ്രൊവിൻസിന്റെ അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക്കും ആഘോഷ പരിപാടികൾക്കും യോഗമധ്യേ ആലോചനകൾക്കു ശേഷം അംഗീകാരം നൽകി.
പ്രൊവിൻസിന്റെ 2026-2027 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ചുമതലപെടുത്തിയിട്ടുള്ള ഇലക്ഷൻ ഏജന്റ് ശ്രീമാൻ ജോർജ്ജ് ജേക്കബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പുതിയ ഭാരവാഹികളെ താഴെ പറയും പ്രകാരം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.

അജി പണിക്കർ (ചെയർപേഴ്സൺ), നൈനാൻ മത്തായി (പ്രസിഡന്റ്), ലൂക്കോസ് മാത്യു (ജനറൽ സെക്രട്ടറി), അമ്മാൾ ജോർജ്ജ് (ട്രഷറർ), ആലിസ് ആറ്റുപുറം (വൈസ് ചെയർപേഴ്സൺ), ജെസ്സി മാത്യു (വൈസ് ചെയർപേഴ്സൺ), തോമസ്കുട്ടി വര്ഗീസ് (വൈസ് പ്രസിഡന്റ്), ജോസ് ആറ്റുപുറം (വൈസ് പ്രസിഡന്റ്), ഷിബു മാത്യു (ജോയിന്റ് സെക്രട്ടറി), ജിതിൻ ജെ (ജോയിന്റ് ട്രഷറർ), ഷൈലാ രാജൻ (പ്രോഗ്രാം കോർഡിനേറ്റർ), നിർമലാ തോമസ്കുട്ടി (വുമൺ ഫോറം ചെയർപേഴ്സൺ), ആൻജെലിൻ മാത്യു (യൂത്ത് ഫോറം സെക്രട്ടറി), തോമസ് ഡാനിയേൽ (ഓഡിറ്റർ), തങ്കച്ചൻ സാമുവേൽ (പ്രോഗ്രാം കോർഡിനേറ്റർ – ഹോസ്പിറ്റാലിറ്റി), ഡാൻ തോമസ് (യൂത്ത് ഫോറം കോർഡിനേറ്റർ), ജെയിംസ് പീറ്റർ (പി. ആർ. ഓ), അച്ചാമ്മ തോമസ് (ഫുഡ് കോർഡിനേറ്റർ), ബാബു വര്ഗീസ് (ടൂർ കോർഡിനേറ്റർ), ബെന്നി മാത്യു (മീഡിയ കോർഡിനേറ്റർ), ലീതു ജിതിൻ (വുമൺ ഫോറം സെക്രട്ടറി), സുജീഷ് തോമസ് ജേക്കബ് (അക്കൗണ്ടൻറ്), സിജു (ഐ. ടി കോർഡിനേറ്റർ).
ഇന്ത്യൻ തനിമയുടെ രുചി വിളിച്ചറിയിക്കുന്ന വിവിധ തരം ഭക്ഷണ വിഭവങ്ങൾ എല്ലാവർക്കായും ഒരുക്കിയിരുന്നു. പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചിരുന്നു ഭക്ഷണം ആസ്വദിക്കുകയും പരസ്പരം ആശംസകൾ പങ്കു വക്കുകയും ചെയ്തത് വേറിട്ട ഒരു അനുഭവമായി.

ട്രെഷറർ തോമസ്കുട്ടി വര്ഗീസ് നന്ദി പ്രകാശനവും എല്ലാവര്ക്കും ക്രിസ്തുമസ്സിന്റെയും പുതുവർഷത്തിന്റെയും ആശംസകളും അറിയിച്ചു. പുതുതായി പ്രൊവിൻസിന്റെ അംഗങ്ങളായി ഈ ആഘോഷ പരിപാടികളിൽ പങ്കെടുത്ത ബാബു വര്ഗീസ്, മോനി ബാബു, ഒപ്പം അവരുടെ കുടുംബാംങ്ങങ്ങൾ എന്നിവരോടുള്ള പ്രത്യേക നന്ദിയും സ്നേഹവും രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തോടുകൂടി ഉച്ചക്ക് ഒരുമണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ ഫോട്ടോസെഷനോടുകൂടി വൈകിട്ട് നാല് മണിക്ക് പര്യവസാനിച്ചു.



