Thursday, January 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹ്യൂസ്റ്റണിൽ ഫാമിലി ബോണ്ടിങ് വാർഷിക ഉൽഘാടനം

ഹ്യൂസ്റ്റണിൽ ഫാമിലി ബോണ്ടിങ് വാർഷിക ഉൽഘാടനം

ബിബി തെക്കനാട്ട്

ഹ്യൂസ്റ്റൺ: 2026 ഫാമിലി ബോണ്ടിങ് വർഷമായി ആചരിക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ കുടുംബനവീകരണ വർഷം ഉൽഘാടനം ചെയ്തു. ഇടവകയിലെ കുടുംബങ്ങളുടെ ആത്മീയ ഉന്നമനം, കുടുംബ കൂട്ടായ്മ, കുടുംബ ദാമ്പത്യ ബന്ധങ്ങൾ, എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻ‌തൂക്കം നൽകുന്നത്.

ഇടവകയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 24 വൈകുന്നേരം അതിഗംഭീരമായി ആചരിച്ചു. യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും, പൊതുവായി മലയാളത്തിലും വിജിൽ മാസ്സുകൾ നടത്തപ്പെട്ടു. വിശുദ്ധമായ തീ കായൽ ചടങ്ങുകൾക്ക് ആബാലവൃദ്ധം ഇടവകജനങ്ങളും പങ്കെടുത്തു. തുടർന്ന് കേക്ക് മുറിച് പങ്കുവെച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇമ്പമേറിയ ഗാനങ്ങളാലപിച്ച ഗായക സംഘവും, അൾത്താര ശുശ്രുഷികളും ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു.

ഫാ.ഏബ്രഹാംമുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ ചടങ്ങുകൾ നയിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു.

ക്രിസ്തുമസ് രാവിൽ നടന്ന ചടങ്ങിൽ ഈ ഇടവകയിൽ നിന്നും 2025 ൽ വിവാഹിതരായ യുവജന ദമ്പതികളെ പ്രത്യേകം ആദരിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ബോണ്ടിങ് ഫാമിലീസ് കമ്മിറ്റി അംഗങ്ങൾ, കൈക്കാരൻമാർ, ഇടവക എസ്‌സിക്യൂട്ടീവ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ചേർന്ന് ബോണ്ടിങ് ഫാമിലി വർഷം നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു.

അടുത്ത ഒരു വർഷത്തേക്ക് വിവിധങ്ങളായ പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാനങ്ങൾ, സെമിനാറുകൾ, ഷിപ് ക്രൂയിസ് , വിശുദ്ധ നാട് സന്ദർശനം, ടൂറുകൾ, ഫാമിലി കോൺഫെറെൻസുകൾ തുടങ്ങിയ വളരെ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

2026 ലെ ഇടവകയുടെ പ്രധാന തിരുനാൾ ഇടവകയിലെ എല്ലാ ദമ്പതികളും ചേർന്ന് പ്രസുദേന്തിമാരായാണ് നടത്തുന്നത്.

2025 ഡിസംബർ 31 ന് രാവിലെ 9 ത് മണി മുതൽ വൈകുന്നേരം വരെ 12 മണിക്കൂർ ആരാധനയും വൈകിട്ട് വർഷാവസാന പ്രാർത്ഥനകളും തുടർന്നു പുതുവർഷാരംഭപ്രാര്ഥനകളും ഉണ്ടായിരിക്കുന്നതാണ്.

ഇടവകയുടെ ഈ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു ആത്മീയ വിശുദ്ധിയും, കുടുംബ അഭിവൃദ്ധിയും പ്രാപിക്കുവാൻ ഏവരെയും പരിശുദ്ധ ‘അമ്മ അനുഗ്രഹിക്കട്ടെ എന്ന് ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ ആശംസിച്ചു.

എല്ലാ ക്രമീകരണങ്ങൾക്കും കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ , ജോസ് പുളിക്കത്തൊട്ടിയിൽ, ബിബി തെക്കനാട്ട്, സിസ്റ്റർ.റെജി എസ്.ജെ.സി. പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങൾ പാരിഷ് കൗൺസിൽ അംഗങ്ങൾ, തുടങ്ങിയവർ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments