ന്യൂ ജേഴ്സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു , വിജയ് നമ്പ്യാർ പ്രസിഡന്റ്.
2025 ഡിസംബർ ആറിന് ന്യൂ ജേഴ്‌സി ടാഗോർ ഹാളിൽ ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ സ്വപ്ന രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ആനുവൽ ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ശ്രീ ജോസഫ് ഇടിക്കുള, ശ്രീ വിജേഷ് കാരാട്ട് ആണ് 2026 ലേക്കുള്ള പുതിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്.

വിജയ് നമ്പ്യാർ ( പ്രസിഡന്റ്), ജോർജി സാമുവൽ (ജനറൽ സെക്രട്ടറി), ഖുർഷിദ് ബഷീർ ( ട്രഷറർ ), ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്റ് ), കൃഷ്ണ പ്രസാദ് ( ജോയിന്റ് സെക്രട്ടറി), ദയ ശ്യാം (ജോയിന്റ് ട്രഷറർ), അസ്‌ലം ഹമീദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) , അനൂപ് മാത്യൂസ് രാജു (സ്പോർട്സ് അഫയേഴ്സ് ), നിധിൻ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസർ ),രേഖ നായർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് ) ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി അഫയേഴ്സ്), രേഖ പ്രദീപ് (കൾച്ചറൽ അഫയേഴ്സ്), ശ്രീകുമാർ കെ എസ് ( യൂത്ത് അഫയേഴ്സ്) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികൾ.



