വാഷിങ്ടൺ : അമേരിക്കയിൽ കാന്‍ഡിഡ ഔറിസ് ഫംഗസ് പടരുന്നതായി റിപ്പോര്‍ട്ട്. 27 സംസ്ഥാനങ്ങളിലായി ഏകദേശം ഏഴായിരത്തോളം പേർക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2016 ലാണ് ആദ്യമായി കാന്‍ഡിഡ ഔറിസ് ഫംഗസ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകും. ഈ അണുബാധയുടെ പ്രധാന ലക്ഷണം പനിയാണ്. ഈ ഫംഗസ് ബാധിച്ചവരുടെ മരണനിരക്കും കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മരുന്നുകളെ ചെറുത്തു നില്ക്കാനുള്ള പ്രതിരോധ ശക്തിയും കാന്‍ഡിഡ ഔറിസ് ഫംഗസുകള്‍ക്ക് ഉണ്ട്. അതുമൂലം അണുക്കള്‍ നശിക്കാതെ വളര്‍ന്നുകൊണ്ടേയിരിക്കും. പ്രായമായവർ, പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗങ്ങളുള്ളവർ എന്നിവർക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാന്‍ഡിഡ ഔറിസ് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അണുബാധ ഉണ്ടാക്കാം. കാന്‍ഡിഡ ഔറിസ് അണുബാധയുടെ ലക്ഷണങ്ങള്‍ അണുബാധയുടെ സ്ഥാനത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും.



