Wednesday, January 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഒരുമ പൗർണ്ണമി നിലാവ് ശനിയാഴ്ച്ച; റിവർസ്റ്റോൺ ഒരുങ്ങികഴിഞ്ഞു

ഒരുമ പൗർണ്ണമി നിലാവ് ശനിയാഴ്ച്ച; റിവർസ്റ്റോൺ ഒരുങ്ങികഴിഞ്ഞു

ജിൻസ് മാത്യു,റിവർസ്റ്റോൺ.

ഹൂസ്റ്റൺ:റിവർസ്റ്റോൺ മലയാളി അസോസിയേഷനായ ഒരുമയുടെ പതിനഞ്ചാം വാർഷികവും ക്രിസ്മസ്/ന്യൂ ഇയർ ഗാലയായ “പൗർണ്ണമി നിലാവും” ജനുവരി പത്ത് ശനിയാഴച്ച വൈകുന്നേരം 4.30 മുതൽ 8.30 വരെ സെൻറ്റ്.ജയിംസ് ക്നാനായ ബാങ്കറ്റ് ഹാളിൽ നടക്കും.

ഒരുമ പ്രസിഡൻറ്റ് ജിൻസ് മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജഡ്ജ് ജൂലി മാത്യു ഉദ്ഘാടനം ചെയ്യും.വെരി.റവറർ.പ്രസാദ് കുരുവിള കോവൂർ കോർ-എപ്പിസ്ക്കോപ്പാ ക്രിസ്മസ് ദൂത് നൽകും. ഫോർട്ട് ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ,മാഗ് പ്രസിഡൻറ്റ് റോയി മാത്യു,ഡോ.സ്നേഹാ സേവ്യർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.

സെക്രട്ടറി ജയിംസ് ചാക്കോ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും .ട്രഷറർ നവീൻ ഫ്രാൻസിസ് അക്വണ്ട് അവതരിപ്പിക്കും.വൈസ് പ്രസിഡൻ്റ് റീനാ വർഗീസ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി മേരി ജേക്കബ് വോട്ട് ഓഫ് താങ്ക്സും പറയും.

ആക്ഷൻ ഹീറൊ ബാബു ആൻറ്റണി മ്യുസിക്കൽ നൈറ്റ് ഉദ്ഘാടനം ചെയ്യും.പിയാനോയിസ്റ്റ് ഇവൻജനീയ നേതൃത്വത്തിലുള്ള ബാബു ആൻ്റ്റണി ഫാമിലി മ്യുസിക്കൽ നൈറ്റ്,അഹി അജയൻ കർണ്ണാട്ടിക്ക് ആൻഡ് പ്ലേബാക്ക് സിംഗർ,റോഷി മാലേത്ത്, റോണി മാലേത്ത്, മീരാ സാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹൂസ്റ്റൺ മ്യൂസിക്ക് വോയിസിൻ്റെ മ്യുസിക്കൽ നൈറ്റ് എന്നിവ പൗർണ്ണമി നിലാവിൻ്റെ ആകർഷണമാണ്.

ഒരുമയുടെ സ്‌കൂൾ, കോള്ജ് വിദ്യാർത്ഥികൾ , അഡൽട്ട് ടീം എന്നിവരുടെ മനോഹരമായ നാട്യ,നൃത്ത ,സംഗീത പരിപാടികൾ പൗർണ്ണമി നിലാവിന് തിളക്കം കൂട്ടുന്നു.

ഒരുമ കുടുബങ്ങൾക്കൊപ്പം അഭ്യുദകാംക്ഷിക്കും പേര് മുൻകൂട്ടി രജിസ്ട്രർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാമെന്ന് പ്രാഗ്രാം കോ-ഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ,ജോയിൻ്റ് ട്രഷറർ വിനോയി സിറിയെക്ക് എന്നിവർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: ജിൻസ് മാത്യു,പ്രസിഡൻ്റ് ഒരുമ 832 278 9858.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments