Saturday, January 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകനേഡിയന്‍ മലയാളി ഐക്യവേദി റീജിനല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കനേഡിയന്‍ മലയാളി ഐക്യവേദി റീജിനല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ NFMA canada പുതു ചരിത്രത്തിലേക്ക്. കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെ എല്ലാം ഒരു കുടക്കീഴിൽ കോര്‍ത്തിണക്കി രൂപീകൃതമായ NFMAC കാനഡ എന്ന സംഘടന അതിന്റെ ചരിത്ര പരമായ ചുവടു വെയ്പ്പിലേക്ക് നീങ്ങുന്നു . ചരിത്രത്തിലാദ്യമായി ഒന്‍റാരിയൊ പ്രൊവിന്‍സില്‍ എന്‍‌ എഫ്‌ എം‌ എ റീജിനല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. കിച്ചനറിലെ ക്രൌണ്‍ പ്ലാസ്സാ ഹോട്ടലില്‍ വെച്ചാണ് 2026 ജനുവരി 24 നു സംഘടനയുടെ ആദ്യ റീജിയനല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് പത്മശ്രീ ഡോ എം എ യൂസഫലി ഓണ്‍ലൈന്‍ ആയി സംഘടനയുടെ ഉത്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതാദ്യമായാണ് സംഘടനകള്‍ ഒത്തൊരുമിച്ചു ഒരു കണ്‍വെന്‍ഷനു തയ്യാറാകുന്നത്.

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡ സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി മാറിയിരിക്കുന്നു. NFMAC ൽ ചേരുവാനും പ്രവർത്തിക്കുവാനും താല്പര്യം പ്രകടിപ്പിച്ച് ഒട്ടുമിക്ക കനേഡിയൻ മലയാളി സംഘടനകളും മുന്നോട്ട് വന്നിരിക്കുന്നു.

ഒരു വലിയ സംഘടനാ ശക്തിയായി, ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ മലയാളി സംഘടനകളുടെ ശക്തിയും സ്വാധീനവും അരക്കിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് NFMA Canada പ്രവരത്തിക്കുന്നത്.

എല്ലാ സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു ആരംഭിച്ച കനേഡിയന്‍ മലയാളി ഐക്യവേദിയില്‍ വിവിധ മലയാളി സംഘടനകളിൽ നിന്നും ഉള്ള ഭാരവാഹികളെ കോർത്തിണക്കിയാണ് അതിന്റെ നാഷണൽ കമ്മറ്റി രൂപീകരണം നടത്തിയിരിക്കുന്നത് . വിവിധ പ്രോവിൻസുകളിലെ വിവിധ ഭൂപ്രദേശങ്ങളിലും ഉള്ള നേതാക്കൾ ഉൾപ്പെട്ടതാണ് സംഘടനയുടെ ദേശീയ ഭാ രവാഹികൾ.

ജനുവരി 24 നു നടക്കുന്ന കണ്‍വെന്‍ഷനില്‍ എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുമന്നും കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും നാഷണല്‍ സെക്രട്ടറി ലിറ്റി ജോര്‍ജ്ജ് എക്സിക്യുറ്റീവ് ,വൈസ് പ്രസിഡെന്‍റ് പ്രസാദ് നായര്‍ തുടങ്ങിയവര്‍ അറിയിച്ചു. കണ്‍വെന്‍ഷന്‍ വിജയത്തിലേക്ക് എല്ലാ മീഡിയകളുടെയും സഹായ സഹകരങ്ങള്‍ മീഡിയ കണ്‍വീനര്‍ സാജു ഇവാന്‍, വൈസ് ചര്‍ സന്തോഷ് മേക്കര ജീട്ട് തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.
ടൊറൊന്‍റോയിലെ റിയല്‍റ്ററായ ജെഫിന്‍ വലയില്‍ ആണ് കണ്‍വെന്‍ഷന്റെ മുഖ്യ സ്പോണ്‍സര്‍

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments