ന്യൂയോർക്ക്: കോട്ടയം വടവാതൂർ താഴത്ത് ബെഥേൽ ഹൗസിൽ റിട്ട. ഹെഡ്മിസ്ട്രസ് മറിയാമ്മ പുന്നൻ (85) അമേരിക്കയിൽ അന്തരിച്ചു. പരേതനായ ഡോ. ടി. ജെ. മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകളാണ്. ഭർത്താവ് പരേതനായ ഇ.എ. പുന്നൻ. മകൻ അരുൺ ആൻഡ്രൂസ് പുന്നനോടൊപ്പം ന്യൂയോർക്കിലെ റോക്ക്ലാൻഡിൽ താമസിച്ച് വരികയായിരുന്നു.
മക്കൾ: അരുൺ ആൻഡ്രൂസ് പുന്നൻ, മരുമകൾ: മിനി ആൻഡ്രൂസ്, കൊച്ചുമക്കൾ: റയാൻ, കെനി, അനിത സുഭാഷ്, മരുമകൻ: പരേതനായ സുഭാഷ്, കൊച്ചുമകൾ: നികിത, മഹാനാതൻ: ജോസിയ, അൻസി ഈസോ, മരുമകൻ: സാമുവൽ ഈസോ (സുനിൽ ട്രൈസ്റ്റാർ), കൊച്ചുമക്കൾ: ജിതിൻ, ഡോ. ജെലിൻഡ പൗലോസ്, ജോനാഥൻ, മരുമകൻ: ഡോ. മെൽവിൻ പൗലോസ്,
സഹോദരങ്ങൾ: ടി. ജോൺസ് മാത്യു (രാജൻ), ഭാര്യ: പരേതയായ ആനി മാത്യു (താഴത്ത് ബെഥേൽ ഹൗസ്, താന്നിക്കപ്പടി, കോട്ടയം)
അന്നമ്മ ജോൺ, ഭർത്താവ്: പരേതനായ ജോൺ എസ്. ജോൺ (ശങ്കരമംഗലം, ഇരവിപേരൂർ, തിരുവല്ല)
ബാബു ഫിലിപ്പ്, ഭാര്യ: വത്സമ്മ ഫിലിപ്പ്, ഷിക്കാഗോ



