അബി നെല്ലിക്കല്‍ എഡ്മന്റണ്‍, കാനഡ
സെന്റ് ആല്‍ബര്‍ട്ട് മലയാളി അസോസിയേഷന്‍ (SAMA) ഇന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്–ന്യൂ ഇയർ ആഘോഷ പരിപാടി ആവേശകരമായി സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

സംഗീത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സൗഹൃദവും ഐക്യവും പങ്കുവെച്ച ഈ സംഗമം പങ്കെടുത്തവർക്കെല്ലാം ഓർമിക്കാവുന്ന അനുഭവമായി.
സമൂഹബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടി വിജയകരമായി നടന്നു. SAMAയുടെ നേതൃത്വത്തിൽ ഭാവിയിലും ഇത്തരത്തിലുള്ള സാംസ്കാരികവും സാമൂഹികവുമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.



