Monday, January 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaട്രേസി കാലിഫോർണിയ സെന്റ്‌. ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ക്രിസ്തുമസ് ആഘോഷം ആഘോഷിച്ചു

ട്രേസി കാലിഫോർണിയ സെന്റ്‌. ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ക്രിസ്തുമസ് ആഘോഷം ആഘോഷിച്ചു

സെൻ്റ്. ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ട്രേസിയുടെ ആദ്യ ക്രിസ്തുമസ് ആഘോഷം ഡിസംബർ 14, 2025 ഞായറാഴ്ച വലിയ ഉത്സാഹത്തോടെയും ആത്മീയതയോടെയും ചേർന്ന് ആഘോഷിച്ചു.

സെൻ്റ്. ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ട്രേസി കാലിഫോർണിയ എന്ന പുതിയ ക്നാനായ മിഷൻ, തങ്ങളുടെ ആദ്യ ചുവടുകൾ ഫാദർ ജോസഫ്‌ (ജെമി അച്ഛൻ) പുതുശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ, വിശ്വാസത്തോടെ 2025ൽ തുടങ്ങിയിരുന്നു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ക്രിസ്മസ് കുർബാനക്ക് ജെമി അച്ഛൻ മുഖ്യകാർമ്മികത്വം നൽകി.

പ്രാർത്ഥന ഗാനങ്ങൾ, കരോൾ, വിശ്വാസികളുടെ പാട്ടുകൾ, കുട്ടികളുടെ ചെറിയ കുസൃതികൾ, കേക്ക് മുറിക്കൽ, സ്നേഹ വിരുന്ന്, ഒത്തുകൂടൽ എല്ലാം കൂടി കുറച്ച് കുടുംബങ്ങൾ കൈകോർത്ത് നിന്ന് ക്രിസ്മസിന്‍റെ വെളിച്ചം ഓർമ്മിപ്പിച്ചു.

“ചെറുതായി തോന്നുന്നൊരു ദീപം, അന്ധകാരത്തെ തോല്പിക്കാം” എന്ന വാക്കുകൾ ഓർമ്മിപ്പിക്കുന്നുവെന്നുപോലെ, പുതുതായി തുടങ്ങി നിൽക്കുന്ന ഈ ക്നാനായ കത്തോലിക്കാ മിഷൻ, കുട്ടികളുടെയും സമൂഹത്തിന്‍റെയും മുന്നിൽ സ്നേഹത്തിൻ്റെയും പ്രതീക്ഷകളുടെയും വലിയ പ്രകാശമായി മാറി. ജെമി അച്ഛനെയും, മിഷൻ കമ്മിറ്റിയെയും, ഈ പരിപാടിക്ക് നേതൃത്വം നൽകിയ/സഹായിച്ച വളണ്ടിയർമാരെയും സെൻ്റ്. ജോസഫ്‌ ക്നാനായ കത്തോലിക്കാ മിഷൻ ട്രേസിയുടെ പേരിലുള്ള പ്രത്യേക അഭിനന്ദനവും നന്ദിയും ഈ അവസരത്തിൽ അറിയിക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും ആത്മാർത്ഥമായ സേവനവും ഒരുമയും കൊണ്ടാണ് ഈ ആദ്യ ക്രിസ്തുമസ് ആഘോഷം ഇത്തരമൊരു മനോഹരമായ അനുഭവമായി മാറിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments