Monday, January 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകേരള കുംഭമേളക്ക് ആശംസകളുമായി മന്ത്ര

കേരള കുംഭമേളക്ക് ആശംസകളുമായി മന്ത്ര

രഞ്ജിത് ചന്ദ്രശേഖർ

തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന കുംഭമേളക്ക് പിന്തുണയുമായി മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്)

മേളയുടെ സംഘാടകരായ ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയെ സന്ദർശിച്ചാണ് മന്ത്രയുടെ പിന്തുണ അറിയിച്ചത്.

അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ പിന്തുണ മന്ത്രയിലൂടെ ലഭിച്ചത് ഗുരു പര മ്പരകളുടെ അനുഗ്രഹം ആയി കരുതുന്നുവെന്നു സ്വാമിജി അറിയിച്ചു.


കേരളീയ ഹൈന്ദവ സമൂഹത്തെ ഒരു കുട ക്കീഴിൽ അണി നിരത്തി നടത്തുന്ന കുംഭമേള കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും ഈ മഹാ മഹത്തിൽ മന്ത്രയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്നും പ്രസിഡന്റ്‌ ശ്രീ കൃഷ്ണ രാജ് മോഹനൻ അറിയിച്ചു.മന്ത്രയുടെ വിവിധ കർമ പരിപാടികളിൽ സജീവ സാന്നിധ്യം ആയ ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ ശ്രീനാഥ് കാരയാട്ട് കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന രഥയാത്രയ്ക്ക് നേതൃത്വം നൽകും .ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്ന തിനുള്ള പ്രവർത്തനങ്ങൾ ഉൾപ്പടെ സംഘടന സാന്നിധ്യം അറിയിക്കും . പ്രസിഡന്റ്‌ ഉൾപ്പടെയുള്ള ഭാരവാഹികൾ കുംഭ മേളയിൽ പങ്കെടുക്കും.

അമേരിക്കൻ മലയാളികളെ മേളയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരുടെ സാന്നിധ്യം മന്ത്ര ഉറപ്പാക്കും. ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രം നടക്കാറുള്ള ഈ മഹാതീർത്ഥാടനത്തിന് ഇനി മലപ്പുറത്തെ തിരുനാവായയും സാക്ഷിയാകും.
രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാഡയാണ് കേരളത്തിലെ കുംഭമേളയ്‌ക്കും നേതൃത്വം നൽകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments