സിയോൾ: അമേരിക്ക യു.എന്നിനെ നോക്കുകുത്തിയാക്കുന്നുവെന്ന് ഉത്തരകൊറിയ. ക്രൂരമായ കുറ്റകൃത്യമാണ് യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി. യു.എൻ യോഗത്തിലാണ് ഉത്തരകൊറിയ വിമർശനം ഉന്നയിച്ചത്.
യു.എസിന്റെ ഏത് ക്രൂരകൃത്യമാണ് യു.എന്നിൽ ചോദ്യം ചെയ്യപ്പെട്ടതെന്നും അതിൽ എന്തെങ്കിലും പരസ്യമായ ചർച്ച നടന്നിട്ടുണ്ടോയെന്നും ഉത്തരകൊറിയൻ പ്രതിനിധി ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ നിലനിൽപ്പിനെ തന്നെ അമേരിക്ക പുച്ഛിക്കുകയാണെന്നും യു.എൻ കുറ്റപ്പെടുത്തി. എന്നാൽ, ഏത് വിഷയത്തിലാണ് യു.എസിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നതെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയില്ല.
സ്വന്തം രാഷ്ട്രീയതാൽപര്യങ്ങൾക്കായി ഐക്യരാഷ്ട്രസഭയെ ദുരുപയോഗപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. യു.എസിന്റെ യുക്തിരാഹിത്യമായ ദുഷ്പ്രവർത്തിയെ ഒരിക്കലും അംഗീകരിക്കരുതെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടു.



