Tuesday, January 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEurope2026 ഫെബ്രുവരി 25 മുതൽ യു.കെ. യാത്രയ്ക്ക് പുതിയ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമാകും

2026 ഫെബ്രുവരി 25 മുതൽ യു.കെ. യാത്രയ്ക്ക് പുതിയ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമാകും

Law Offices of Lal Varghese, PLLC, Dallas

2026 ഫെബ്രുവരി 25 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക്—അമേരിക്കൻ പൗരന്മാരടക്കമുള്ളവർക്ക്—ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമായിരിക്കും.

ഈ ETA സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 85 വിസാ-ഫ്രീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകമാണ്. യു.കെ. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഈ പദ്ധതി ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണ്.

ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രിയായ മൈക്ക് ടാപ്പ് ഔദ്യോഗിക പ്രസ്താവന അനുസരിച്ച്:
“ETA സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുൻകൂട്ടി തടയാൻ ഞങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നു. അതോടൊപ്പം, യു.കെയിലേക്ക് ഓരോ വർഷവും വരുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്രാനുഭവവും ഇത് ഉറപ്പാക്കുന്നു.”

പുതിയ യു.കെ. യാത്രാ നിയമം എങ്ങനെ പ്രവർത്തിക്കും

യാത്രയ്ക്കുമുമ്പ് വിമാന കമ്പനികൾ യാത്രക്കാരെ ETA അപേക്ഷിക്കാൻ അറിയിക്കും. ETA യുടെ ഫീസ് 16 ബ്രിട്ടീഷ് പൗണ്ട് ആണ്. അപേക്ഷ ഓൺലൈനായോ UK ETA ആപ്പ് വഴിയോ സമർപ്പിക്കാം.

അപേക്ഷയ്ക്കായി യാത്രക്കാർ നൽകേണ്ട വിവരങ്ങൾ:

  • പാസ്‌പോർട്ട് വിവരങ്ങൾ
  • ഇമെയിൽ വിലാസം
  • പണമടയ്ക്കാനുള്ള സംവിധാനം
  • എല്ലാ അപേക്ഷകരുടെയും ഫോട്ടോ

യു.കെ. വിസാസ് ആൻഡ് ഇമിഗ്രേഷൻ (UKVI) വകുപ്പിൽ നിന്ന് സാധാരണയായി ഒരു ദിവസത്തിനകം ഇമെയിൽ വഴി തീരുമാനമറിയിക്കും. ETA അനുവദിക്കപ്പെട്ടാൽ, യാത്രക്കാരന് 16 അക്കങ്ങളുള്ള ഒരു ETA റഫറൻസ് നമ്പർ ലഭിക്കും. ഇത് പാസ്‌പോർട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കും. യു.കെ. വിമാനത്താവളത്തിൽ പാസ്‌പോർട്ട് സ്കാൻ ചെയ്യുമ്പോൾ ഇതുവഴി പ്രവേശനം എളുപ്പമാകും.

മൂന്ന് ദിവസത്തിനുള്ളിൽ UKVI യിൽ നിന്ന് പ്രതികരണം ലഭിക്കാത്ത പക്ഷം, യാത്രക്കാർ സഹായത്തിനായി UKVI യെ ബന്ധപ്പെടണം.

പ്രധാനമായി ശ്രദ്ധിക്കേണ്ടത്:
ETA ഇല്ലാതെ യു.കെയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല.

ETA അനുവദിച്ച തീയതി മുതൽ രണ്ട് വർഷം വരെ (അല്ലെങ്കിൽ പാസ്‌പോർട്ട് കാലാവധി കഴിയുന്നതുവരെ—ഏതാണോ ആദ്യം സംഭവിക്കുന്നത്) ഇത് സാധുവായിരിക്കും. ETA ലഭിച്ച ശേഷം യാത്രക്കാർക്ക് യു.കെയിലേക്ക് പലതവണ യാത്ര ചെയ്യാം.

മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി യു.കെയിലൂടെ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്കും ETA നിർബന്ധമാണ്.

ഫെബ്രുവരി 25 ന് മുമ്പുള്ള യാത്രകൾക്കായും ETA അപേക്ഷിക്കാം. 2023 ഒക്ടോബർ മുതൽ യു.കെ. സർക്കാർ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. 2026 ഫെബ്രുവരി 25 മുതൽ ഇത് പൂർണ്ണമായും നിർബന്ധമാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments