സജി കീക്കാടന്‍
ന്യൂജേഴ്സിയിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്- പുതുവത്സര ആഘോഷം ജനുവരി 17 ശനിയാഴ്ച മിഡ്‌ലാൻഡ് പാർക്ക് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ന്യൂജേഴ്സിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വിവിധ കത്തോലിക്കാ, മാർത്തോമാ, യാക്കോബായ, ഓർത്തഡോക്സ്, സി എസ് ഐ, ഇവാഞ്ചലിക്കൽ സഭകളുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പ്രോഗ്രാം അണിഞ്ഞൊരുങ്ങുന്നത്.
റവ. സിസ്റ്റർ. ഡോക്ടർ ജോസ്‌ലിൻ ഇടത്തിൽ MD മുഖ്യ അതിഥിയായി ക്രിസ്തുമസ് സന്ദേശം നൽകും. പരിപാടിയുടെ വിജയത്തിനായി പ്രസിഡൻറ് റവ. ഡോ. സണ്ണി മാത്യു, റവ. ഫാദർ. ജേക്കബ് ഡേവിഡ്, സെക്രട്ടറി മിനി ചെറിയാൻ, ട്രഷറർ ജോമി വർഗീസ്, പ്രോഗ്രാം കോഡിനേറ്റർ ജോർജ് തോമസ്, വൈസ് പ്രസിഡൻറ് നോബി ബൈജു, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Secretery മിനി ചെറിയാൻ : 732–579-7558
Program Coordinator ജോർജ് തോമസ്: 201-214-6000
Venue Address: 497, Godwin Avenue, Midland Park, NJ-07432



