Saturday, January 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേൾഡ് മലയാളി കൌൺസിൽ (WMC) ഫ്ലോറിഡ പ്രൊവിൻസ് 2026 -2027 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു

വേൾഡ് മലയാളി കൌൺസിൽ (WMC) ഫ്ലോറിഡ പ്രൊവിൻസ് 2026 -2027 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽന്റെ (WMC) ശക്തമായ പ്രൊവിൻസുകളിലൊന്നായ ഫ്ലോറിഡ പ്രൊവിൻസ് കഴിഞ്ഞ ഒരു ദശാബ്‌ദകാലമായി ഫ്ളോറിഡയുടെ സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിക്കുന്നു. വളരെ ചിട്ടയായ സാമൂഹിക നൻമ്മയിലൂന്നിയുള്ള ചാരിറ്റി പ്രവർത്തനങ്ങളാണ് ചെയർമാൻ മാത്യു തോമസിന്റെയും പ്രസിഡന്റ് സോണി കണ്ണോട്ടുതറയുടേയും നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതി കാഴ്ചവെച്ചത്.

ഫ്ലോറിഡ പ്രൊവിൻസ് 2026 -2027 വർഷത്തെ ഭരണസമിതി അംഗങ്ങൾ ചെയർമാൻ ശ്രീ. സോളമൻ ഡാളസ് ( വെസ്റ്റ് പാം ബീച്ച് ), പ്രസിഡന്റ് ശ്രീമതി. രേഷ്‌മ പുത്തൻ (ജാക്‌സിൻവിൽ) ,ജനറൽ സെക്രട്ടറി ശ്രീ.രഞ്ജി ജോസഫ് (കിസ്സ്മീ), ട്രെഷറർ ശ്രീ.സോണി കണ്ണോട്ടുതറ (സാൻഫോർഡ്), വൈസ് ചെയർമാൻ ശ്രീ.സന്തോഷ് തോമസ് (സെയിന്റ് ക്‌ളൗഡ്‌), വൈസ് പ്രസിഡന്റ് അഡ്മിൻ ശ്രീ. റെജിമോൻ ആൻ്റണി (വെസ്റ്റ് പാം ബീച്ച്), വൈസ് പ്രസിഡന്റ് ഓർഗിനൈസേഷൻ ഡെവലപ്മെന്റ് ശ്രീ.സണ്ണി കൈതമറ്റം (വിന്റർ പാർക്ക് ), ജോയിൻറ് സെക്രട്ടറി ശ്രീമതി. ഹിന്ദുജ H നായർ (ജാക്‌സിൻവിൽ), ജോയിൻറ് ട്രെഷറർ ശ്രീ.ബിജു തോമസ് ( താമ്പാ ), എന്നിവരെ നോർമിനേഷനിലുടെ തിരഞ്ഞടുത്തതായി NEC ചുമതലപ്പെടുത്തിയ ഇലക്ഷൻ ഏജൻറ് ശ്രീ.അശോക് മേനോൻ അറിയിച്ചു.

WMC യുടെ ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാലപിള്ള, പ്രസിഡന്റ് ശ്രീ ജോൺ മത്തായി, ജനറൽ സെക്രട്ടറി ശ്രീ.ക്രിസ്റ്റഫർ വര്ഗീസ്, ട്രെഷറർ ശശി കുമാർ, അമേരിക്കൻ റീജിയൻ ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത്തു, പ്രസിഡന്റ് ശ്രീ ജോൺസൻ തലച്ചെല്ലൂർ, ജനറൽ സെക്രട്ടറി ശ്രീ.അനീഷ് ജെയിംസ് , ട്രെഷറർ ശ്രീ.സജി പുളിമൂട്ടിൽ, ജോയിൻറ് സെക്രട്ടറി ശ്രീമതി സ്‌മിത സോണി, വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി. ആലീസ് മാഞ്ചേരി എന്നിവർ പുതിയ കമ്മിറ്റിയ്ക്ക് ആശംസകൾ നേർന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments