Sunday, January 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaറവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു

റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു

പി.പി ചെറിയാൻ

ഹൂസ്റ്റൺ:മലങ്കര മാർത്തോമാ സഭയിലെ സീനിയർ പട്ടകാരനും ഓതറ എബനേസർ മാർത്തോമാ ചർച് അംഗവും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ മുൻ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസ് (80)നിര്യാതനായി. 1975 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഈ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട മുൻ വികാരിയുടെ വേർപാടിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സ്നേഹനിധിയും കരുണാമയനുമായിരുന്ന അദ്ദേഹം വിശ്വാസികൾക്കിടയിൽ എന്നും പ്രിയങ്കരനായിരുന്നു.

യേശുക്രിസ്തുവിലുള്ള പ്രത്യാശയിലും ഉയിർപ്പിൻ്റെ വാഗ്ദാനത്തിലും വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഇടവകയും പങ്കുചേരുന്നതായി സഭ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments