Sunday, January 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ സംയുക്ത ക്രിസ്തുമസ്സ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ സംയുക്ത ക്രിസ്തുമസ്സ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായി നാലു പതിറ്റാണ്ടു പിന്നിട്ട ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ 40ാമത് സംയുക്ത ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28 ഞായറാഴ്ച വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ദൈവാലയത്തില്‍ വെച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഗായകസംഘം ആലപിച്ച പ്രാരംഭ ഗാനത്തോടെ പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്ന് ദിവ്യ ജോര്‍ജ് വേദഭാഗം വായിച്ചു. റവ. ഡോ. അനിയന്‍കുഞ്ഞ് ജോയി മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു. പ്രസിഡന്‍റ് വിക്ലിഫ് തോമസ് സ്വാഗതം ആശംസിച്ചു. റവ. ടി. എസ്. ജോണ്‍ മുഖ്യാതിഥിയും മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസന്‍ സെക്രട്ടറിയുമായ റവ. ജോയല്‍ തോമസിനെ സദസ്സിനു പരിചയപ്പെടുത്തി. ഭിന്നതയും, പരസ്പരവിശ്വാസമില്ലായ്മയും ഭീതിയും നിറ‌ഞ്ഞ ഒരു ലോകത്ത് യേശുക്രിസ്തു ലോകത്തിന്‍റെ വെളിച്ചമായി അവതരിച്ചുവെന്ന ഉമായ സത്യത്തെ ക്രിസ്തുമസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും പ്രത്യശ, സമാധാനം, സ്നേഹം, കരുതല്‍ എന്നിവയാല്‍ അന്ധകാര നിഴലുകളെ തുടച്ചുമാറ്റി ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ആ വെളിച്ചത്തെ പ്രതിഫലിപ്പിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും റവ. ജോയല്‍ തോമസ് തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു. തണുപ്പിള്ളിടത്ത് ഊഷ്മളതയും ഭിന്നതയുള്ളിടത്ത് ഐക്യവും ഭയമുള്ളിടത്ത് വിശ്വാസവും മുറുകെപ്പിടിക്കുകയെന്നതാണ് ക്രിസ്തുമസ് തരുന്ന യഥാര്‍ത്ഥ സന്ദേശം. നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ജീവിതത്തിലൂടെയും കുടുംബങ്ങളായും, സമൂഹമായും ക്രിസ്തുവിന്റെ പ്രകാശം ലോകത്തിനു പകരുകയെന്നതാണ് ഓരാ ക്രിസ്ത്യാനിയുടേയും ദൗത്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് യോങ്കേഴ്സ്, ഇമ്മാനുവേല്‍ സി.എസ്.ഐ. ചര്‍ച്ച് എലിസബത്ത്, ന്യൂജേഴ്സി, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് റാന്‍ഡോള്‍ഫ്, ന്യൂജേഴ്സി, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച് ഓറഞ്ച്ബര്‍ഗ്, സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബ്ലോവെല്‍റ്റ്, ന്യൂയോര്‍ക്ക്, സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്റ്റന്‍ ടൗണ്‍ഷിപ്പ്, ന്യൂജേഴ്സി, സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക് ന്യൂജേഴ്സി എന്നീ ചര്‍ച്ച് ഗായകസംഘങ്ങള്‍ ആലപിച്ച ക്രിസ്തുമസ് കാരോള്‍ ഗാനങ്ങള്‍ അതീവ ഹൃദ്യമായിരുന്നു. പ്രശസ്ത ക്രിസ്തീയ ഗാന ഗായകസംഘമായ ബ്രദേഴ്സ് ഇന്‍ ഹാര്‍മണിയുടെ ഗാനങ്ങളും ക്രിസ്തുമസ് സന്ധ്യയ്ക്ക് മിഴിവേകി. റവ. പോള്‍ രാജന്‍ നേതൃത്വം കൊടുത്ത് ബോസ്റ്റണ്‍ യുവാക്കളവതരിപ്പിച്ച ക്രിസ്തുമസ് ഗ്രാഫിക്ക് ഐ.റ്റി. ഷോ കാണികളുടെ മുക്തകണ്ഠമായ പ്രശംസയ്ക് പാത്രീഭൂതമായി. എവലിന്‍ ജോജി പാടിയ സോളോ ഗാനവും ആസ്വാദ്യമായിരുന്നു.

വിശിഷ്ഠാതിഥിയായെത്തിയ പ്രശസ്ത ക്രിസ്തീയ ഗാന സംവിധായകനും ഗായകനുമായ ജോസി പുല്ലാടിനെ പ്രൊഫ. റജി ജോസഫ് സദസ്സിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. . തുടര്‍ന്ന് ക്രിസ്തീയ ഗാന രചനാ രംഗത്ത് നിസ്തുല സേവനം അനുഷ്ഠിച്ച റവ. ഫാ. ഡോ. ബാബു കെ. മാത്യു, പ്രൊഫ. റജി ജോസഫ്, ക്രിസ്തീയ സംഗീതത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കായി ബ്രദേഴ്സ് ഇന്‍ ഹാര്‍മണി മ്യൂസിക്ക് ഗ്രൂപ്പ് ഡയറക്ററര്‍ സാമുവേല്‍ വര്‍ഗീസ്(രാജു) എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ശ്രി വിക്ലിഫ് തോമസ് അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ സദസ്സിനു പരിചയപ്പെടുത്തി.

റവ. ജോയല്‍ തോമസ്( ഡയോസിസന്‍ സെക്രട്ടറി, മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്ക, മുഖ്യ അതിഥി) റവ. ടി. എസ്. ജോണ്‍( സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് ) റവ.ഫാ. ഡോ. ബാബു കെ. മാത്യു(സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക്) റവ. പോള്‍ ജോണ്‍( അസംബ്ലീസ് ഓഫ് ഗോഡ്) റവ. ജോണ്‍ കെ. മാത്യു( ഇമ്മാനുവേല്‍ സി.എസ്.ഐ. ചര്‍ച്ച്), റവ. ഡോ. അനിയന്‍കുഞ്ഞ് ജോയി( സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്, റവ. ജോമി തോമസ്( സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബ്ലോവെല്‍റ്റ്, ന്യൂയോര്‍ക്ക്, റവ. പോള്‍ രാജന്‍( സി.എസ്. ഐ. ചര്‍ച്ച്, റ്റാപ്പന്‍, ന്യൂയോര്‍ക്ക്, റവ. പ്രതീക്ഷ് ഉമ്മന്‍( റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ ചര്‍ച്ച്) റവ. പാസ്റ്റര്‍ നൈനാന്‍ ജോണ്‍ (യൂത്ത് പാസ്റ്റര്‍, റെഹോബത്ത് ചര്‍ച്ച് ഓഫ് ഗോഡ്) വൈദികര്‍ ചടങ്ങില്‍ സന്നിഹിതരായി വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ട്രഷറര്‍ രാജന്‍ മാത്യു മോഡയില്‍ ബി.സി.എം. സി ഫെലോഷിപ്പിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിച്ചു. സെക്രട്ടറി. ശ്രീമതി അജു തര്യന്‍ നന്ദി രേഖപ്പെടുത്തു. ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു. റവ. പാസ്റ്റര്‍ പോള്‍ ജോണ്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയി പ്രവര്‍ത്തിച്ചു.
സിതാര്‍ പാലസ് റെസ്റ്റോറന്‍റും ബഥേല്‍ മെഡിക്കല്‍ അസോസിയേറ്റ്സുമായിരുന്നു ഈ വര്‍ഷത്തെ ക്രിസ്തുമസ് പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തത്.എല്ലാവര്‍ക്കുമുള്ള ക്രിസ്തുമസ് കേയ്ക്ക് പരേതനായ സണ്ണി വര്‍ഗീസ് പതാലിലിന്റെ സ്മരണാര്‍ത്ഥം ഡുമോണ്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബം സ്പോണ്‍സര്‍ ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments