ഷിക്കാഗോ: ശാരോൻ ഫെലോഷിപ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും സഭയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പാസ്റ്റർ പി വി കുരുവിള (96) ഷിക്കാഗോയിൽ അന്തരിച്ചു. റാന്നി ചെത്തോങ്കര പാട്ടമ്പലത്ത് കുടുംബാംഗമാണ്. പരേതയായ തങ്കമ്മ കുരുവിളയാണ് ഭാര്യ. മകൾ: റെയിച്ചൽ മാത്യു. ടൈറ്റസ് മാത്യു മരുമകനാണ്. ജെയിംസ്, ജസ്റ്റിൻ, പാസ്റ്റർ ജോഷ്, എലിസബേത് എന്നിവർ കൊച്ചുമക്കളാണ്.
കനോഷ്യയിലുള്ള ഷിക്കാഗോ ശാരോൻ ഫെലോഷിപ് ചർച്ചിലെ അംഗവും സഹശുശ്രൂഷകനും ആയി പ്രവർത്തിച്ചു വരികയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
(വാർത്ത അയച്ചത് : കുര്യൻ ഫിലിപ്പ്)



