Wednesday, January 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅഞ്ചാം ലോക കേരളസഭയിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു

അഞ്ചാം ലോക കേരളസഭയിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു

ജീമോൻ റാന്നി

ഫിലഡൽഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽനിന്നും മിലി ഫിലിപ്പിനെ തിരഞ്ഞെടുത്തു. ജനുവരി മാസം 29 30 31 തീയതികളിൽ ആയി കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.

അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ് മിലി ഫിലിപ്പ്. അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 2026 കാലഘട്ടത്തിലെ അസോസിയേറ്റ് ട്രഷർ ആയി പ്രവർത്തിക്കുന്നു. ഫിലഡൽഫിയയിലെ ഏറ്റവും അംഗസംഖ്യ ഉള്ളതും 40 വർഷത്തിന് മേൽ പ്രവർത്തന പാരമ്പര്യമുള്ള തുമായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ യുടെ വുമൻസ് ഫോറം ചെയർ ആയും പ്രവർത്തിക്കുന്നു.
നർത്തകിയും വാഗ്മിയും എഴുത്തുകാരിയും ആണ് മിലി ഫിലിപ്പ്. –സ്വപ്നസാരംഗി എന്ന പേരിൽ പ്രസിദ്ധീകരിച്ച കഥ കവിതാസമാഹാരം അമേരിക്കൻ മലയാളികളുടെ ഇടയിൽ ചർച്ചാവിഷയമായ ഒരു പുസ്തകമാണ് . ആനുകാലിക വിഷയങ്ങളെ തൻറെ കവിതകളിൽ കൂടി ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയും സമൂഹത്തിൽ പ്രതികരണശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ കഥ കവിതാസമാഹാരങ്ങൾ കൂടി ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയാണ്. വെസ്റ്റ് ചെസ്റ്റർ സ്കൂൾ സിസ്റ്റത്തിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന മിലി ഫിലിപ്പ് ഒരു മികച്ച അധ്യാപിക എന്ന നിലയിൽ പേരെടുത്ത് വ്യക്തിത്വമാണ്. കമ്പ്യൂട്ടർ രംഗത്ത് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ എങ്കിലും തൻറെ മാതാവിൻറെ അധ്യാപന പാരമ്പര്യം തുടർന്ന് പോകുന്നതിനു വേണ്ടി അദ്ധ്യാപികയായി പ്രവർത്തിക്കുന്നു.

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് മില്ലി ഫിലിപ്പിനെ തിരഞ്ഞെടുത്തത് അവരുടെ പ്രവർത്തനത്തിന് അംഗീകാരമായി സുഹൃത്തുക്കളും ബന്ധുക്കളും കരുതുന്നു.

ഭർത്താവ് ഫിലിപ്പ് ജോണും മക്കൾ ഷിശീര യും നിവെദ് യും കുടുംബമായി സാമൂഹ്യ സാംസ്കാരിക രംഗത്തെ മിലി ഫിലിപ്പ് ന്റെ പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് കൂടെയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments