Wednesday, January 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഒരുമയുടെ പൗർണ്ണമി നിലാവ് വർണ്ണോജ്ജലമായി ഹൂസ്റ്റണിൽ ആഘോഷിച്ചു

ഒരുമയുടെ പൗർണ്ണമി നിലാവ് വർണ്ണോജ്ജലമായി ഹൂസ്റ്റണിൽ ആഘോഷിച്ചു

ജിൻസ് മാത്യു,റിവർസ്റ്റോൺ

ഹൂസ്റ്റൺ: റിവർസ്റ്റോൺ മലയാളികളുടെ കൂട്ടയ്മയായ ഒരുമയുടെ ക്രിസ്മസ്,ന്യൂ ഇയർ ഗാലയായ പൗർണ്ണമി നിലാവ് നിറകൂട്ടുകളോടെ സെൻറ്റ്.ജയിംസ് ബാങ്കറ്റ് ഹാളിൽ കൊണ്ടാടി.

ഒരുമ കിഡ്സിൻ്റെയും അഡൽറ്റിൻ്റെയും വർണ്ണപ്പകിട്ടാർന്ന നൃത്തങ്ങൾ,ഒരുമ ഗായകരുടെ ഗാനങ്ങൾ,ഒരുമ ദോൽ ആൻഡ് ബാൻഡിൻ്റെ ബിജിയുടെ നേതൃത്വലുള്ള അരങ്ങേറ്റം എന്നിവ കാണികളെ ആകർഷിച്ചു.

ആക്ഷൻ ഹീറോ ബാബു ആൻ്റണി ഫാമിലിയുടെ പിയാനോ,സംഗീത സദസ് പൗർണ്ണമി നിലാവിന് മാറ്റ് കുട്ടി.

അഹി അജയൻ,റോഷി.സി .മാലത്ത്, റോണി.സി.മാലത്ത് ,മീരാ സാഖ്, ബിനോയി,ജോസഫ് തോമസ്,റിനി,വിധു,ജോസ്,ലിസി,അലീനാ,സിന്ധു തുടങ്ങി നിരവധി ഗായകരുടെ മ്യൂസിക്കൽ നൈറ്റ് ശ്രോതാക്കൾ മനസ് തുറന്ന്ആസ്വദിച്ചു.

ഒരുമ പ്രസിഡൻ്റ് ജിൻസ് മാത്യുവിൻ്റെ അധ്യക്ഷതയിൽ ജഡ്ജ് ജൂലി മാത്യു ഒരുമയുടെ പതിനഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തു.
കലാസന്ധ്യ സിനിമാതാരം ബാബു ആൻ്റണി ഉദ്ഘാടനം ചെയ്തു.ക്രിസ്മസ് ദൂത് വെരി.റവ. പ്രസാദ് കുരുവിള കോർ-എപ്പിസ്കോപ്പാ നൽകി.

മാഗ് പ്രസിഡൻ്റ് റോയി മാത്യു, പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ,ഡോ.സ്നേഹാ സേവ്യർ, ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ,മേരി ജേക്കബ്,ജോൺ ബാബു എന്നിവർ പ്രസംഗിച്ചു.

2026 ലെ പുതിയ ഭാരവാഹികളുടെ പരിചയപ്പെടുത്തലും ഒരുമയുടെ സ്‌ഥാപക അംഗം ഷിജു ജോർജ്,മുൻകാല പ്രസിഡൻ്റുമാർ, മറ്റ്ഭാരവാഹികളെ ആദരിക്കൽ എന്നിവ വാർഷിക യോഗത്തിൽ ഉണ്ടായിരുന്നു.

ഡോ.ജോസ് തൈപ്പറമ്പിൽ ,വിധു അജയൻ എന്നിവർ എംസി ആയിരുന്നു.ഡെലീഷ്യസായ ഡിന്നറോട് കൂടി പൗർണ്ണമി നിലാവ് സമാപിച്ചു.
നവീൻ ഫ്രാൻസിസ,റോബി ജേക്കബ്, വിനോയി സിറിയേക്ക്,ജോസഫ് തോമസ് ,ജിജി പോൾ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments