ജിനേഷ് തമ്പി
ഫിലഡൽഫിയ : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെൻ്റ് തോമസ് .ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ഫിലഡൽഫിയ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ജനുവരി പതിനൊന്നിന് ജോൺ താമരവേലിൽ (ട്രഷറർ), ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം), മാത്യൂ ജോഷ്വ (മുൻ ട്രഷറർ), ലിസ് പോത്തൻ (മുൻ ജോയിന്റ് ട്രഷറർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), രാജൻ പടിയറ (ഘോഷയാത്ര കോർഡിനേറ്റർ) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

കിക്കോഫ് മീറ്റിംഗിൽ ഇടവക വികാരി ഫാ. എം. കെ. കുര്യാക്കോസ്, അസിസ്റ്റന്റ് വികാരി ഫാ. സുജിത് തോമസ്, ദേവാലയ സെക്രട്ടറി സഞ്ജു ജോൺ, ട്രസ്റ്റി പോൾ സി. ജോൺ, പ്രോഗ്രാം കോർഡിനേറ്റർ ബിനു മാത്യു, ഭദ്രാസന അസംബ്ലി അംഗം ബിന്നി ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഫാ. എം.കെ. കുര്യാക്കോസ് കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു

ജോൺ താമരവേലിൽ കോൺഫറൻസ് ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തുകയും, കോൺഫറൻസിന്റെ ദൗത്യത്തെ കുറിച്ച് സംസാരിക്കുകയും, എല്ലാ ഇടവക അംഗങ്ങളേയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ആശ ജോർജ് ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ തീയതി, തീം, മുഖ്യ പ്രഭാഷകർ, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു.

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
ലിസ് പോത്തൻ ഈ വർഷത്തെ കോൺഫറൻസിന്റെ കുറഞ്ഞ നിരക്കിനെ കുറിച്ച് സംസാരിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യുന്നവർക്കുള്ള രജിസ്‌ട്രേഷൻ നിരക്കുകൾ അറിയിക്കുകയും ചെയ്തു.
ശ്രീ. മാത്യു ജോഷ്വ കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനായി സ്പോൺസർഷിപ്പിനും റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നതിനുമുള്ള ആവശ്യകതയെ പറ്റി പറഞ്ഞു.
ജോബി ജോൺ ഈ വർഷത്തെ സുവനീറിനെക്കുറിച്ചും പങ്കെടുക്കുന്നവർക്ക് കോൺഫറൻസിനെ പിന്തുണയ്ക്കാൻ വ്യക്തിഗത അല്ലെങ്കിൽ ബിസിനസ്സ് പരസ്യങ്ങൾ നൽകാനുള്ള സാധ്യതകളെ കുറിച്ച് ഇടവക അംഗങ്ങളെ അറിയിച്ചു.
സ്റ്റെഫനി ബിജു ഈ കോൺഫറൻസ് നമ്മുടെ ഭദ്രാസനത്തിലെ എല്ലാ തലമുറയിൽ നിന്നുള്ള ആളുകൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് ഒത്തു ചേരാനുള്ള അവസരമാണെന്ന അഭിപ്രായം പങ്കു വെച്ചു.
പള്ളി സന്ദർശിച്ചതിനും, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങൾ നടത്തി വരുന്ന എല്ലാ ശ്രമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഫാ. എം.കെ. കുര്യാക്കോസ് കിക്കോഫ് അവസാനിപ്പിച്ചു. എല്ലാ ദേവാലയ അംഗങ്ങളേയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുക്കയും ചെയ്തു .
സ്‌പോൺസർഷിപ്, രജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ് എന്നിവയിലൂടെ ഇടവക അംഗങ്ങൾ കോൺഫറൻസിന് മികച്ച പിന്തുണ നൽകി.
കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566
വാർത്ത അയച്ചത് – ജിനേഷ് തമ്പി



