Thursday, January 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ

പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയെയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെയും ലോകകേരളാ സഭാ പ്രതിനിധികൾ ആയി തെരഞ്ഞെടുത്തു.

കേരളവും പ്രവാസി മലയാളികളുമായി ബന്ധം ശക്തി പെടുത്തുക, സാമൂഹിക, സാമ്പത്തിക , സംസ്കരിക വിഷയങ്ങൾ ഊന്നൽ നൽകി പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലോക കേരളാ സഭാ രൂപികരിച്ചു അതിന്റെ പ്രവർത്തനം നടത്തുന്നത്.

ലോക കേരളാ സഭയുടെ സമ്മേളനം 2026 ജനുവരി 29,30,31 തീയതികളിൽ തിരുവനന്തപുരത്തു ചേരുമ്പോൾ 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നു. ലോക മലയാളികളുടെ എകികരണം കൂടിയാണ് ഇതിലൂടെ ഗവൺമെൻറ് കാണുന്നത്. ജനുവരി 29 ന് വൈകിട്ട് 6 മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉൽഘടനം ചെയ്യും.

പ്രവാസി സമൂഹത്തെ കൂടെ ഭരണനിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളിയാക്കുന്നതിൽ കേരള ഗവൺമെൻ്റ് നടപ്പാക്കിയ ലോക കേരളാ സഭ എന്ന ആശയം പ്രവാസ സമൂഹത്തിൽ വളരെ അധികം മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ലോക കേരളാ സഭക്ക് ഫൊക്കാനയുടെ എല്ലാവിധ ആശംസകളും നേരുന്നു . ഫൊക്കാന അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ് , നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പുക്കൻ , അഡ്വ. ലത മേനോൻ തുടങ്ങിയവരും അഞ്ചാം ലോക കേരളാ സഭയിൽ പങ്കെടുക്കുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments