Friday, January 23, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള മാർച്ച് 28 ന്

ചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള മാർച്ച് 28 ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള -‘കലോത്സവ് 2026’ വരുന്ന 2026 മാർച്ച് 28 ന് ബെൽവുഡ് സിറോ മലബാർ ചർച്ചിന്റെ ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് അസോസിയേഷൻ ബോർഡ് തീരുമാനിച്ചു .,എന്നിവരെ തെരഞ്ഞെടുത്തു .
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള, മൽസരാർഥികളുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ് .ഇത്തവണത്തെ കലാമേളയിലും കൂടുതൽ മൽസരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു .കലാമേളയുടെ നിയമാവലി,രെജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവ ചിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ് .
ഈ കലാമേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻ കുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ ,കലാമേള ചെയർപേഴ്സൺ ഷൈനി ഹരിദാസ് ,കോർഡിനേറ്റർമാരായ ജോജോ വെങ്ങാന്തറ ,മാത്യൂസ് എബ്രഹാം ,സുവനീർ കൺവീനർ മനോജ് അച്ചേട്ട് എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് :
ജോസ് മണക്കാട്ട് : 847 830 4128 ബിജു മുണ്ടക്കൽ -773 673 8820
അച്ചൻ കുഞ്ഞ് മാത്യു : 847 912 2578 ഷൈനി ഹരിദാസ് -630 290 7143

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments