ഡാലസ് : പാമ്പാക്കുട എരവത്തുകുഴിയിൽ വീട്ടിൽ മത്തായി വർക്കി ( ഇ. എം. വർക്കി – 85 ) ഡാലസിൽ അന്തരിച്ചു.
1974-ൽ ഡാലസിൽ കുടിയേറി പാർത്ത പരേതൻ, ഡാലസിലെ സെയിന്റ്
ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ ഇടവകയുടെ ആദ്യ കാല അംഗമായിരുന്നു.
ഭാര്യ: സാറാമ്മ വർക്കി ( ഡാലസ്) , പാമ്പാക്കുട കുന്നുമ്മേൽ കുടുംബാംഗമാണ് .
മക്കൾ: സോണു വർക്കി, ഷോൺ വർക്കി (ഇരുവരും ഡാലസിൽ )
മരുമക്കൾ : ലീന, ജാനിസ് .
കൊച്ചുമക്കൾ: ഡൊമിനിക് , ഡാനിക്ക , ഡയ്ലൻ , ആരോൺ
പൊതുദർശനവും സംസ്ക്കാര ശുശ്രൂഷയും ജനുവരി -28 ബുധനാഴ്ച രാവിലെ 8:30- ന് കരോൾട്ടൻ സെയിന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രലിൽ വച്ചു നടത്തപ്പെടും . (2707 Dove creek, Carrollton, TX 75006)
തുടർന്ന് 1:30 ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Rolling Oaks Memorial center, 400 Freeport Parkway, Coppell, TX 75019)
കൂടുതൽ വിവരങ്ങൾക്ക് : സോണു വർക്കി, 469-867-7668
വാർത്ത : ആൻഡ്രൂസ് അഞ്ചേരി



