Saturday, January 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsഇ​റാ​നി​ൽ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​വ​ർ 5000 ക​വി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിരോധിച്ചു

ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​വ​ർ 5000 ക​വി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിരോധിച്ചു

തെ​ഹ്റാ​ൻ: ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ, കൊ​ല്ല​പ്പെ​ട്ട​വ​ർ 5000 ക​വി​ഞ്ഞ​താ​യി അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ര​ണ്ടാ​ഴ്ച​യാ​യി രാ​ജ്യ​ത്ത് ഇ​ന്റ​ർ​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​രം പു​റ​ത്തു​വ​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

4716 പ്ര​ക്ഷോ​ഭ​ക​രും 203 സ​ർ​ക്കാ​ർ അ​നു​കൂ​ലി​ക​ളും 43 കു​ട്ടി​ക​ളും പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത 40 സാ​ധാ​ര​ണ​ക്കാ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക റെ​യ്ഡി​ൽ 26,800 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പ​റ​യു​ന്നു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ൻ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം 3117 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ 2427 പേ​ർ സാ​ധാ​ര​ണ​ക്കാ​രും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ ഭാ​ഷ്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments