Saturday, January 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാതാ അമൃതാനന്ദമയിയുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി

മാതാ അമൃതാനന്ദമയിയുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മാതാ അമൃതാനന്ദമയിയുമായി കൂടികാഴ്ച നടത്തി. അമൃതാനന്ദമയിയുടെ ആസ്ഥാനമായ കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലെ ആശ്രമത്തിൽ ആയിരുന്നു കൂടികാഴ്ച . ഹൃദയാശ്ലേഷത്തോടെയാണ് ‘അമ്മ സജിമോൻ ആന്റണിയെ വരവേറ്റത് . സജിമോൻ ആന്റണി ഫൊക്കാനയുടെ പ്രവർത്തനത്തങ്ങളെ പറ്റി അമ്മക്ക് വിവരിച്ചുകൊടുത്തു, കൺവെൻഷനിലേക്കു ക്ഷണിക്കുകയും ചെയ്തു . ഏകദേശം 7 മിനിറ്റിൽ കൂടുതൽ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞു.

ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി കുടിക്കാഴ്ചക്ക് വേണ്ടി അദ്ദേഹത്തിന്റെ ഓഫീസിൽ ഇരിക്കുന്ന സമയത്തു മാതാ അമൃതാനന്ദമയിയുടെ ഓഫീസിലെ സീനിയർ ഡയറക്ടറുമായി നടന്ന അപ്രതീക്ഷിതമായ കുടിക്കാഴ്‍യാണ് ഈ മീറ്റിംഗിലേക്കു വഴിതെളിച്ചത് .

ആശ്രമത്തിന്റെ ചാരിറ്റി പ്രവർത്തനത്തെ പറ്റി അദ്ദേഹം ഫൊക്കാന പ്രസിഡന്റിന് വിവരിച്ചു കൊടുത്തു . വളരെ അധികം ആളുകൾ കാത്തുനിൽക്കുബോൾ ആണ് ‘അമ്മ പ്രൈവറ്റായിട്ട് കൂടികാഴ്ച അനുവദിച്ചത്. ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ ‘അമ്മ എല്ലാ വിധ ആശംസകളും നേർന്നു . സജിമോൻ ആന്റണിക്ക് ‘അമ്മ പ്രത്യേക സമ്മാനവും നൽകി. സജിമോനോടൊപ്പം കേരള കോർഡിനേറ്റർ സുനിൽ പാറക്കലും പങ്കെടുത്തു. ഫൊക്കാനയുടെ പ്രവത്തനങ്ങളെ പ്രശംസിച്ചതിലും കൂടികാഴ്ച അനിവധിച്ചതിലും പ്രസിഡന്റ് സജിമോൻ ആന്റണി അമ്മയ്ക്കും ആശ്രമത്തിനും നന്ദി രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments