Sunday, January 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇ. എം.മത്തായി വർക്കിയുടെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

ഇ. എം.മത്തായി വർക്കിയുടെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

പി.പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന മി. ഇരവതുകുഴി മത്തായി (ഇ. എം.) വർക്കി (85) നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കരയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു
സംസ്കാര ചടങ്ങുകൾ 2026 ജനുവരി 28 ബുധനാഴ്ച നടക്കും.

പൊതുദർശനം : രാവിലെ 8:30 മുതൽ കരോൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് എം.ജെ.എസ്.സി കത്തീഡ്രലിൽ (St. Ignatious MJSC Cathedral, 2707 Dove Creek, Carrollton, TX 75006) നടക്കും.

സംസ്കാര ശുശ്രൂഷ (Funeral Service): അതേ ദിവസം രാവിലെ 8:30-ന് സെന്റ് ഇഗ്നേഷ്യസ് എം.ജെ.എസ്.സി കത്തീഡ്രലിൽ ആരംഭിക്കും.

സംസ്കാരം : ഉച്ചകഴിഞ്ഞ് 01:30-ന് കോപ്പലിലുള്ള റോളിംഗ് ഓക്സ് സെമിത്തേരിയിൽ (Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019) നടക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments