Tuesday, January 27, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅഞ്ചാം ലോക കേരളസഭയിലേക്ക് അമേരിക്കയിൽനിന്നും സോണി അമ്പൂക്കൻ തെരഞ്ഞെടുക്കപ്പെട്ടു

അഞ്ചാം ലോക കേരളസഭയിലേക്ക് അമേരിക്കയിൽനിന്നും സോണി അമ്പൂക്കൻ തെരഞ്ഞെടുക്കപ്പെട്ടു

ജീമോൻ റാന്നി

ഫിലഡൽഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽനിന്നും സോണി അമ്പൂക്കനെ തിരഞ്ഞെടുത്തു. ജനുവരി മാസം 29 30 31 തീയതികളിൽ ആയി കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.

സംഘടനാ രംഗത്തും ടെക്നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സോണി അമ്പൂക്കൻ രണ്ടാം പ്രാവശ്യം ആണ് ലോക കേരള സഭ അംഗമാകുന്നത്. കേരള അസോസിയേഷൻ ഓഫ് കനക്ടികട്ടിന്റെ(കെഎ സിടി) പ്രവർത്തകനാണ്. ഫൊക്കാനയുടെ നാഷനൽ കമ്മിറ്റി അംഗവും അഡിഷനൽ അസോസിയേറ്റ് ട്രഷററുമായിരുന്നു.

ഫൊക്കാന മലയാളം അക്കാദമി കമ്മിറ്റി അംഗവും ‘അക്ഷര ജ്വാല’ പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരിൽ ഒരാളുമായും പ്രവർത്തിച്ചു. കേരള അസോസിയേഷൻ ഓഫ് കനക്ടികട്ട് (കെഎസടി)യുടെ 2018-2020 കാലയളവിലെ പ്രസിഡന്റ് ആയിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ ഡിസ്ട്രിക്റ്റ് 51-ന്റെ ഗവർണർ പദവിയും വഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചു.തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻഐടി സൂററ്റ്‌കലിൽ നിന്നും എം ടെക്ക് നേടി. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഐടി മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐടി പ്രഫഷനൽ ആണ്. 2008 മുതൽ കനക്ടികട്ടിൽ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എംബിഎ, എംഐടി സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എജ്യുക്കേഷൻ എന്നീ ബിരുദങ്ങളും കരസ്ഥമാക്കി.

ഫിലിപ്പോസ് തോമസ് നേതൃത്വം നൽകുന്ന ഫൊക്കാനയുടെ ടീം ഇന്റെഗ്രിറ്റി പനലിൽ 2026 28 കാലഘട്ടത്തിലേക്ക് അസോസിയേറ്റ് സെക്രട്ടറിയായി സോണി അമ്പൂക്കൻ മത്സരിക്കുന്നു.

അദ്ദേഹത്തിന്റെ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ്” എന്ന പുസ്തകത്തിന് ഫോകാന (FOKANA) നൽകുന്ന സുകുമാർ അഴിക്കോട് പുരസ്കാരം ലഭിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments