Wednesday, January 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേൾഡ് പീസ് മിഷൻ്റെ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഫൊക്കാന പ്രസിഡൻ്റ് ഡോ.സജിമോൻ ആൻ്റണിക്ക്

വേൾഡ് പീസ് മിഷൻ്റെ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഫൊക്കാന പ്രസിഡൻ്റ് ഡോ.സജിമോൻ ആൻ്റണിക്ക്

പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഗായകനുമായ ഡോ. സണ്ണി സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള വേൾഡ് പീസ് മിഷൻ എന്ന ആഗോള സംഘടനയുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലെൻസ് അവാർഡ് ശ്രീ സജിമോൻ ആന്റണിക്ക് സമ്മാനിച്ചു.

2026 ജനുവരി ഒമ്പതാം തീയതി കോട്ടയത്ത് വച്ച് നടത്തിയ ചടങ്ങിൽ വേൾഡ് പീസ് മിഷന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലാണ് സജിമോൻ ആന്റണിയെ അവാർഡ് നൽകി ആദരിച്ചത്. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കനയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നടത്തിയ സന്നദ്ധ സേവനങ്ങളെയും, അദ്ദേഹത്തിന്റെ സംരംഭക മികവിനെയും ആദരിച്ചു കൊണ്ടുള്ളതാണ് ഈ അംഗീകാരം. കൂടാതെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സുസ്ഥിര വികസന അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു സംഘാടകൻ എന്ന നിലയിലും ഫൊക്കാനയുടെ പ്രസിഡൻ്റ് എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകളും ഈ അംഗീകാരത്തിന് അദ്ദേഹത്തെ അർഹനാക്കി.

വേൾഡ് പീസ് മിഷൻ പ്രോത്സാഹിപ്പിക്കുന്ന സമാധാനം, നീതി,ഐക്യം എന്നീ മൂല്യങ്ങളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും ശ്രദ്ധേയമായ നേട്ടങ്ങൾക്കും വേൾഡ് പീസ് മിഷൻ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

മനുഷ്യസ്നേഹത്തിന്റെയും സേവന സമർപ്പണത്തിന്റെയും മാതൃക രൂപമായ ഡോ. സണ്ണി സ്റ്റീഫൻ 1995ൽ ആരംഭിച്ച സംഘടനയാണ് വേൾഡ് പീസ് മിഷൻ. ഇന്ത്യയിലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്ന നാഥനായി നിലകൊള്ളുന്ന വേൾഡ് പീസ് മിഷൻ പോലുള്ള ഒരു സംഘടനയിൽ നിന്നും ഈ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ താൻ വളരെയധികം കൃതജ്ഞനാണെന്ന് ഡോ.സജിമോൻ ആന്റണി പറഞ്ഞു.

മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി ( MANJ) യുടെ മുൻ പ്രസിഡണ്ട്, ഫൊക്കാനയുടെ ട്രസ്റ്റിബോർഡ് മെമ്പർ, സെക്രട്ടറി( 2 വർഷം ), ട്രഷറർ , സെക്രട്ടറി എന്നിങ്ങനെ ഭരണസമിതിയിൽ കഴിവും പ്രാഗൽഭ്യവും തെളിയിച്ച സജിമോൻ ആന്റണി, സംഘാടകൻ, പ്രാസംഗികൻ, അവതാരകൻ എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തിയാണ്. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയിൽ അദ്ദേഹം കാഴ്ചവച്ച വിലപ്പെട്ട സാമൂഹിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് വേൾഡ് പീസ് മിഷന്റെ പുരസ്കാരത്തിന് അദ്ദേഹം അർഹനായത്.

മതാന്തരസംവാദം, കുടുംബ നവീകരണ മിഷൻ, ചാരിറ്റി മിഷൻ, എജുക്കേഷണൽ മിഷൻ, ഗ്രീൻ വേൾഡ് മിഷൻ, മെഡിക്കൽ മിഷൻ, എംപവറിംഗ് വിമൻ, മീഡിയ മിഷൻ, സോഷ്യൽ ജസ്റ്റിസ്, പീസ് ഗാർഡൻ, ഫാമിലി കൗൺസിലിംങ്, പീസ് മെഡിറ്റേഷൻ, യൂത്ത് ഫോർ യൂണിറ്റി, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സാമൂഹിക തിന്മയ്ക്ക് എതിരെയുള്ള ക്യാംപെയിനുകൾ….. തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സ്നേഹത്തോടെയും സമർപ്പണത്തോടെയും പൂർത്തിയാക്കിയ വേൾഡ് പീസ് മിഷൻ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ലോകം മുഴുവൻ ആദരവോടെ നോക്കിക്കാണുന്ന സംഘടനയാണ്. അതുകൊണ്ടുതന്നെ ഇന്ന് 54 രാജ്യങ്ങളിൽ ശാഖോപശാഖയായി വളർന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ മനുഷ്യ സേവനങ്ങളുടെ മഹത്വവും ആവശ്യവും അടയാളപ്പെടുത്തുന്നു. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അഹോരാത്രം പ്രയത്നിക്കുന്ന വേൾഡ് പീസ് മിഷൻ എന്ന ഈ സംഘടന, ഓരോ വർഷവും മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡുകൾ നൽകി സംഘടനാ പ്രവർത്തകരെ ആദരിക്കാറുണ്ട്.

ഫൊക്കാനയിലെ നിസ്വാർത്ഥ സേവനവും, സംഘാടക പ്രവർത്തനവും കണക്കിലെടുത്ത് സജിമോൻ ആന്റണിയെ ഇത്തവണ മികച്ച സാമൂഹിക പ്രവർത്തകനായി തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന്റെ ആ പ്രവർത്തന മികവിനെ അത്യധികം പ്രശംസയോടെയാണ് വേൾഡ് പീസ് മിഷൻ പുരസ്കാര ചടങ്ങിൽ ചൂണ്ടിക്കാട്ടിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments