മാർട്ടിൻ വിലങ്ങോലിൽ
സെന്റ് ലൂസിയ (വെസ്റ്റ് ഇന്‍ഡീസ്): കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ലോക കേരള സഭയിലേക്ക് സെന്റ് ലൂസിയയില്‍ നിന്ന് സിബി ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു.
2026 ജനുവരി 29, 30,31 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു വരുന്ന ലോക കേരള സഭ സമ്മേളനത്തില്‍ സിബി പങ്കെടുന്നുണ്ട് . പ്രഥമ ലോക കേരള സഭയിലും , സ്റ്റാന്റിങ് കമ്മിറ്റിയിലും അംഗമായിരുന്നു.
കരുനാഗപ്പള്ളി സ്വദേശിയായ സിബി 2024 ൽ ൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ICC T20 കപ്പിൽ ഉന്ത്യൻ ടീമിന്റെ ലൈസൺ ഓഫീസാറായി പ്രവർത്തിച്ചിട്ടുണ്ട്. 2023 മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനത്തിന്റെ സംഘാടക സമിതി ജോയിൻ സെക്രട്ടറി ആയിരുന്നു.
‘സെന്റ് ലൂസിയയിൽ ജസ്റ്റിസ് ഓഫ് ദി പീസ്’നിയമനം കിട്ടിയ ഏക ഇന്ത്യൻ വംശജനാണ്.
പ്രവാസികളുടെ പ്രാതിനിധ്യം ഭരണകാര്യങ്ങളിൽ ഉറപ്പുവരുത്തുന്നതിലൂടെ ആഗോളതലത്തിൽ തന്നെ സമാനതകളില്ലാത്ത ഒരു ജനാധിപത്യ വേദിയായി മാറിക്കഴിഞ്ഞ ലോക കേരള സഭയുടെ സമ്മേളനം കേരള നിയമസഭ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലാണ് നടക്കുന്നത്.



