Friday, January 30, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകനേഡിയൻ മലയാളി ഐക്യവേദിയുടെ പ്രഥമ റീജിയണൽ കൺവെൻഷൻ ഒന്ററിയോയില്‍ പ്രൗഢഗംഭീരമായി

കനേഡിയൻ മലയാളി ഐക്യവേദിയുടെ പ്രഥമ റീജിയണൽ കൺവെൻഷൻ ഒന്ററിയോയില്‍ പ്രൗഢഗംഭീരമായി

കനേഡിയൻ മലയാളി ഐക്യവേദിയുടെ ആദ്യ കൺവെൻഷൻ ഒന്റാറിയോയിലെ കിച്ചണിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിൽ പ്ര ഡ ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു. പ്രതിനിധി സംഗമത്തോടെയാണ് കാനഡയിലെ മലയാളി സംഘടനാ ചരിത്രത്തിൽ ശ്രദ്ധേയമായ ഈ കൺവെൻഷന് തുടക്കമായത്.

നാഷണല് ഓൺലൈൻ കോണഫറെൻസിന് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ അംഗ സംഘടനകൾ സംഘടനാ രംഗത്ത് നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. അംഗ സംഘടനകൾ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും, വിശദമായ പ്രവർത്തനരൂപരേഖ തയ്യാറാക്കി നടപ്പാക്കുമെന്നും കൺവെൻഷൻ തീരുമാനിച്ചു. ശ്രീമതി സോഫിയ ഭുവനേശ്വറും വെങ്കിടേശ്വരനും ചർച്ചകൾക്ക് നേതൃത്വം നൽകി.

സംഘടനകളുടെ ഐക്യത്തിന് മുൻഗണന നൽകുന്നതായിരിക്കും സംഘടനയുടെ മുഖ്യലക്ഷ്യമെന്ന് നാഷണൽ പ്രസിഡണ്ട് കുര്യൻ പ്രസ്ഥാനം അറിയിച്ചു. കാനഡയിലുടനീളം പ്രവർത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ മലയാളി സംഘടനകളെയും ഈ കൂട്ടായ്മയുടെ കീഴിൽ ഏകോപിപ്പിച്ച് കൂടുതൽ ശക്തമായും ഏകോപിതമായും പ്രവർത്തിക്കാനുള്ള തീരുമാനമാണ് യോഗം കൈക്കൊണ്ടത്. കൂടുതൽ സംഘടനകളെ ഐക്യവേദിയുടെ ഭാഗമാക്കുന്നതിനും തീരുമാനമായി.

തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം ഡോ. മാറ്റ് സ്ട്രാസ് എംപി ഉദ്ഘാടനം ചെയ്തു. നോർത്ത് അമേരിക്കൻ പ്രവാസി ലോകത്തെ പരമോന്നത ബഹുമതിയായ പ്രവാസി രത്ന അവാർഡ് ഡോക്ടർ പി.കെ. കുട്ടിക്ക് സമ്മാനിച്ചു. മലയാളി സമൂഹത്തിന് ഏകദേശം അറുപത് വർഷത്തോളം നൽകിയ അനന്യമായ സേവനങ്ങളെ മാനിച്ചാണ് ഈ ബഹുമതി. ഡോക്ടർ പി.കെ. കുട്ടിയുടെ സേവനങ്ങൾ സമൂഹം അതീവ ബഹുമാനത്തോടെ കാണുന്നതായി പ്രസിഡണ്ട് കുര്യൻ പ്രക്കാനം പറഞ്ഞു.

നാഷണൽ മലയാളി ബിസിനസ് എക്സലൻസ് അവാർഡ് ജെയിംസ് ഓട്ടോ ഉടമ ബോബൻ ജെയിംസിന് സമ്മാനിച്ചു. ബിസിനസ് രംഗത്തെ മാതൃകാപരമായ വളർച്ചയും അതുവഴി മലയാളി സമൂഹത്തിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം. ഡോക്ടർ പി.കെ. കുട്ടിയും ബോബൻ ജെയിംസും കനേഡിയൻ മലയാളി സമൂഹത്തോടും കനേഡിയൻ മലയാളി ഐക്യവേദിയോടും നന്ദി രേഖപ്പെടുത്തി.

ഡോ . മാറ്റ് സ്ട്രാസ് എംപി നാടമുറിച്ച് കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെസ് ഡിക്സൻ എം പി പി മുഖ്യ അതിഥി ആയിരുന്നു. നഫമാ നാഷണല് പ്രസിഡണ്ട് കുര്യന് പ്രക്കാനം അധ്യക്ഷത വശിച്ചു പരിപാടിക്ക് പിന്തുണ നൽകിയ മുഖ്യ സ്പോൺസർ ജെഫ്ഫിൻ വലയലിനെയും മറ്റ് എല്ലാ സ്പോൺസർമാരെയും പ്രത്യേകമായി ചടങ്ങിൽ ആദരിച്ചു.

കാനഡയിലെ പ്രമുഖ സംഘടനയായ ജി.ആർ.എം.എ.യാണ് കൺവെൻഷന് ആതിഥേയത്വം വഹിച്ചത്. നഫമാ ദേശീയ പ്രസിഡണ്ട് ഡോക്ടർ കൃഷ്ണകുമാർ സ്വാഗതവും, റീജിയണൽ സെക്രട്ടറി സോഫിയ ഭുവനേശ്വർ നന്ദിയും രേഖപ്പെടുത്തി. ജി.ആർ.എം.എ. പ്രസിഡണ്ടും കൺവെൻഷൻ സ്വാഗതസംഘം ചെയർമാനുമായ റിയാസ് സ്വാഗത സംഗത്തിന് വേണ്ടി അതിഥികളെ സ്വീകരിച്ചു ദേശീയ പ്രസിഡണ്ട് അജു ഫിലിപ് പരിപാടികള്ക്ക് നേതൃത്വം നൽകി.

കൺവെൻഷന്റെ മൂന്നാം ഘട്ടത്തിൽ വിവിധ സംഘടനകൾ അവരുടെ ഭാരവാഹികളെയും പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തി. ഇത് സംഘടനാ രംഗത്ത് പുതിയൊരു ഉണർവിന് വഴിയൊരുക്കി.

സമാപന സമ്മേളനത്തിൽ അവതരിപ്പിച്ച മാർഗരേഖ കൺവെൻഷൻ ഐക്യകണ്ഠേന പാസാക്കി. കലാപരിപാടികളോടെയാണ് സമ്മേളനത്തിന് സമാപനം കുറിച്ചത്. സംഘടനാ രംഗത്ത് പുതുമയാർന്ന മാറ്റങ്ങൾക്ക് തുടക്കമിട്ട ഈ കൺവെൻഷൻ ഐക്യത്തിന്റെ ശക്തമായ കാഹളമായി മാറി.

റീജിയണൽ വൈസ് ചെയർമാൻ റോമി ചെറിയാൻ, ജനറൽ സെക്രട്ടറി സോഫിയ ഭഗവനേശ്, ഫൈനാൻസ് ചെയർ സൈമൺ സതീഷ്, രജിസ്ട്രേഷൻ ചെയർ വെങ്കിടേഷ്, സ്വാഗതസംഘം ചെയർ റിയാസ്, മീഡിയ കൺവീനർ സന്തോഷ് മേക്കര, ഫുഡ് കോർഡിനേഷൻ കമ്മിറ്റി സജീഷ് മാത്യു തോമസ്എ, ജോമി ജോർജ് , ഹാനിൽ അഗസ്റ്റിൻ ,എമില് ജോൺസ് ന്നിവരുള്‍പ്പെടെ എല്ലാ നാഷണൽ കമ്മിറ്റി അംഗങ്ങളും കൺവെൻഷന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.

ഇരുപത്തിഅഞ്ചിൽ പരം സംഘടനകളുടെ പ്രതിനിധികളാണ് കനഡായിലാകമാനം ഉള്ള അറുപതോളം അംഗസംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് കാനഡാ യുടെ ഒൻറാരിയൊ റീജിനൽ കൺവെൻഷനിൽ പങ്കെടുത്തത്. . ഇതര മീഡിയകളും നൽകിയ സഹകരണത്തിന് മീഡിയ ചെയർ സജു ഇവാൻസ്‌ നന്ദി രേഖപ്പെടുത്തി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments