Sunday, February 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeKerala131-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ

131-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ

പി.പി ചെറിയാൻ

മാരാമൺ: ലോകപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 131-ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാനദിക്കരയിലെ വിശാലമായ മണൽപ്പുറത്ത് നടക്കും. ഫെബ്രുവരി 8-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ), റവ. മോളോ വിൽസൺ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ന്യൂഡൽഹി) എന്നിവർ വിവിധ ദിവസങ്ങളിൽ വചനപ്രഘോഷണം നടത്തും.

കുടുംബവേദി, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള യോഗം, യുവവേദി, മിഷനറി സമ്മേളനം എന്നിവ പന്തലിൽ ക്രമീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ നടക്കും. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ സന്ദേശം നൽകും.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഫെബ്രുവരി 13-നും, 12 വയസ്സിന് മുകളിലുള്ളവർക്കായി 14-നും കോഴഞ്ചേരി പള്ളിയിൽ നടക്കും.

പന്തൽ നിർമ്മാണം: ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ ഓലമേയൽ ജനുവരി 29-ന് ആരംഭിക്കും. ഹരിത നിയമാവലി പാലിച്ചായിരിക്കും കൺവെൻഷൻ നടക്കുക.മണൽപ്പുറത്തേക്ക് മൂന്ന് താൽക്കാലിക പാലങ്ങൾ നിർമ്മിച്ചു വരുന്നു. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും.

ജനുവരി 31-ന് കല്ലിശ്ശേരിയിൽ നിന്നും ചെറുകോൽപ്പുഴയിൽ നിന്നും പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം സംഘടിപ്പിക്കും.

നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി ഓൺലൈൻ പെയ്‌മെന്റ് ഗേറ്റ്‌വേ വഴി സ്‌തോത്രകാഴ്ച സമർപ്പിക്കാൻ സൗകര്യമുണ്ടാകും.

മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തോടെ ഫെബ്രുവരി 15-ന് കൺവെൻഷൻ അവസാനിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments