അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ ഡോ . എം.എൻ. കാരശ്ശേരി പ്രകാശനം ചെയ്തു.

കമലാസുറയ്യ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഡോ .ഖദീജാമുംതാസ് പുസ്തകം ഏറ്റുവാങ്ങി. ടി.മോഹൻ ബാബു പുസ്തക പരിചയപ്പെടുത്തി.ഉമ്മർ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പിയുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു.

എച്ച് ആൻഡ് സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുളിന്റെ ഏഴാമത്തെ പുസ്തകമാണ് പറക്കും പക്ഷിയെ പ്രണയിക്കുന്നവർ. പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോപാലൻ, അമേരിക്കൻ മലയാളി എഴുത്തുകാരൻ മനോഹർ തോമസ്, അഷ്റഫ് മന്തിയിൽ, വി.ആർ. പ്രസാദ്, എ .കെ. സതീഷ് കുമാർ, അസ്മ അറക്കൽ, ചൊ മുഹമ്മദുണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. ജോസ് അവതാരകനായിരുന്നു.
അബ്ദുൾ പുന്നയൂർക്കുളo മറുപടി പ്രസംഗം നടത്തി. രാജേഷ് കടാമ്പുള്ളി സ്വാഗതവും ഷാജൻ വാഴപ്പുള്ളി നന്ദിയും പറഞ്ഞു.





