Monday, February 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിനെ ജോസ് മണക്കാട്ട് അഭിനന്ദിച്ചു

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിനെ ജോസ് മണക്കാട്ട് അഭിനന്ദിച്ചു

ചിക്കാഗോ : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മഹാനടൻ മോഹൻലാലിനെ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട് നേരിട്ട് സന്ദർശിച്ച് അഭിനന്ദിച്ചു. എറണാകുളത്തുള്ള മോഹൻലാലിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ഈ ആദരവ് അറിയിച്ചത്.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജോസ് മണക്കാട്ട് വിശദീകരിക്കുകയും സംഘടനയുടെ എല്ലാ അംഗങ്ങളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും മോഹൻലാലിന് കൈമാറുകയും ചെയ്തു.

ചിക്കാഗോ മലയാളി സമൂഹത്തിന്റെ സ്‌നേഹവും അഭിമാനവും ഏറ്റുവാങ്ങിയ മോഹൻലാൽ, അസോസിയേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘടനയ്ക്ക് തന്റെ എല്ലാ ആശംസകളും അറിയിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട സൗഹൃദ സംഭാഷണത്തിൽ ,മോഹൻലാൽ നാളിതു വരെ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളെ ജോസ് മണക്കാട്ട് പ്രകീർത്തിക്കുകയും അദ്ദേഹത്തിന് ഹൃദയപൂർവ്വമായ ആശംസകൾ അറിയിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം, അമേരിക്കയിലേക്ക് മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ചതായി ജോസ് മണക്കാട്ട് അറിയിച്ചു.ഈ സൗഹൃദപരമായ കൂടിക്കാഴ്ച മലയാളി സമൂഹത്തിനും ചലച്ചിത്രലോകത്തിനും ചിക്കാഗോ മലയാളി അസോസിയേഷനും ഒരുപോലെ അഭിമാനകരമായ ഒരു നിമിഷമായി മാറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments