Tuesday, February 3, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപാസ്റ്റർ എൻ. സി. വർക്കി അന്തരിച്ചു

പാസ്റ്റർ എൻ. സി. വർക്കി അന്തരിച്ചു

ഷിക്കാഗോ: ദീർഘകാലം ഷിക്കാഗോ ഐപിസി ഹെബ്രോൻ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റർ എൻ. സി. വർക്കി (തങ്കച്ചൻ, 82) കേരളത്തിൽ വെച്ച് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വടശ്ശേരികരയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. നെടിയകാലായിൽ കുടുംബാംഗമാണ്.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ വിവിധ സഭകളിൽ കഴിഞ്ഞ 52 വർഷം സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏലിയാമ്മ വർക്കിയാണ് ഭാര്യ. ഫെയ്ത്ത് റോയി ഇട്ടി ചെറിയ (ഷിക്കാഗോ), സാം വർഗീസ് (ന്യൂജേഴ്‌സി) എന്നിവർ മക്കളും ഇവാ. റോയി ഇട്ടിച്ചെറിയ (ഷിക്കാഗോ), സനു വർഗീസ് (ന്യൂജേഴ്‌സി) എന്നിവർ മരുമക്കളുമാണ്. ജഫ്രീൻ, ജറമി എന്നിവർ കൊച്ചുമക്കളാണ്.

സംസ്കാരം ഫെബ്രുവരി 7ന് വടശ്ശേരിക്കര പെഴുംമ്പാറ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

വാർത്ത അയച്ചത്: കുര്യൻ ഫിലിപ്പ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments