Wednesday, February 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaതാമ്പായിൽ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി

താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി

സിജോയി പറപ്പള്ളില്‍

താമ്പാ: ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടത്തിയ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി. വിശുദ്ധ കുർബാനക്ക് മുന്നോടിയായി കുട്ടികൾ നടത്തിയ കാഴ്ച്ച സമർപ്പണത്തോടുകൂടി പരിപാടികൾ ആരംഭിച്ചു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, ഹോളി ചൈൽഡ്ഹുഡ് റീജിയണൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ, വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോർഡിനേറ്റമാരായ സിസ്റ്റർ അമൃതാ എസ്.വി.എം., ജ്യോതിസ് ആക്കൽകൊട്ടാര, എബി വെള്ളരിമറ്റം, സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പാൾ സാലി കുളങ്ങര, സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments