ഷാജി രാമപുരം
ഡാലസ്: ഡാലസിൽ അന്തരിച്ച മാർത്തോമ്മാ സഭയുടെ മുൻ സഭാ കൗൺസിൽ അംഗം എബ്രഹാം മണലൂരിന്റെ (മോനിച്ചായൻ 85) പൊതുദർശനം നാളെ (വെള്ളി) വൈകിട്ട് 6 മണി മുതൽ ഡാലസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ (3760,14th St, Plano, Tx 75074) .
സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് സഹധർമ്മിണി. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐ.ടി പ്രൊഫഷണൽ). മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ്.ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാലസ് ), ഡോ.ടിജീ മണലൂർ (ഒപ്റ്റോമെട്രിസ്റ്റ് ). കൊച്ചുമക്കൾ: ജെസിക്ക, ഹാന്ന, ഐസയ , ഫെയിത്ത് , ജെറമയ, സെറിന, ഈവ , ജോണി.
സംസ്കാര ചടങ്ങുകൾ https://tinyurl.com/Manaloor എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.



