ആൻസി സാമുവൽ
അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ Federation of Malayalee Associations in Americas (ഫോമാ)യുടെ 2026–2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക്, സൗതേൺ റീജിയനെ പ്രതിനിധീകരിച്ച് ക്രിസ്റ്റഫർ ജോർജ് തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മലയാളി പ്രവാസ സമൂഹത്തിൽ സമൂഹനേതൃത്വത്തിലും സംഘടനാപരമായ സേവനങ്ങളിലും ക്രിസ്റ്റഫർ ജോർജ് തുടരുന്ന സജീവ പങ്കാളിത്തത്തിന്റെ ഒരു സുപ്രധാന ഘട്ടമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. വിവിധ മലയാളി അസോസിയേഷനുകളിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും ദീർഘകാലമായി സജീവ സാന്നിധ്യം പുലർത്തുന്ന അദ്ദേഹം, ഐക്യം, സുതാര്യത, സേവനമൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയ നേതൃത്വ ദർശനവുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഫോമയുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും, വിവിധ റീജിയനുകളിലെ മലയാളി സംഘടനകളുടെ ശബ്ദം ദേശീയ തലത്തിൽ ഫലപ്രദമായി ഉയർത്തുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സ്ഥാനാർഥിത്വ പ്രഖ്യാപന വേളയിൽ ക്രിസ്റ്റഫർ ജോർജ് അറിയിച്ചു



