കോസ്റ്റാ ഡെൽ സോൾ∙ കോസ്റ്റാ ഡെൽ സോൾ മേഖലയിലെ വീട്ടിൽ രാജ്യാന്തര കാറ്റ് വാക്ക് മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി. വിരമിച്ച സ്പാനിഷ് ഫുട്ബോൾ താരത്തിന്റെ മകളായ ക്രിസ്റ്റീന പെരെസ് ഗാൽസെൻകോ (21)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച മലാഗയ്ക്കടുത്തുള്ള കാലെറ്റ ഡി വെലെസിൽ നിന്ന് കണ്ടെത്തിയത്.
ലണ്ടൻ, മാഡ്രിഡ്, മിലാൻ, പാരിസ് തുടങ്ങിയ നഗരങ്ങളിൽ ലോകമെമ്പാടും കാറ്റ് വാക്ക് നടത്തിയിട്ടുള്ള മോഡലാണ് ക്രിസ്റ്റീന പെരെസ് ഗാൽസെൻകോ. മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ക്രിസ്റ്റീന പെരെസ് വെർസേസ്, ലൂയിസ് വിറ്റൺ എന്നീ ബ്രാൻഡുകൾക്കായി പുതിയ ഫാഷൻ ശേഖരങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം വടക്കൻ സ്പെയിനിലെ അസ്റ്റൂറിയാസിലേക്ക് എത്തിച്ച ശേഷമായിരിക്കും സംസ്കാരം നടക്കുക.



