Thursday, February 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷനെ ഷാജി ആലപ്പാട്ട്, ലിൻഡ സുനി, വിനോദ് കൊണ്ടൂർ നയിക്കും

നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷനെ ഷാജി ആലപ്പാട്ട്, ലിൻഡ സുനി, വിനോദ് കൊണ്ടൂർ നയിക്കും

വിനോദ് കൊണ്ടൂർ ഡേവിഡ്

ഡാളസ്/ടെക്‌സസ്: അമേരിക്കൻ ഐക്യനാടുകളിലെ ആദ്യകാല മലയാളി കുടിയേറ്റ നഗരങ്ങളിലൊന്നായ ഡാളസ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായ താമസിക്കുന്ന മലയാളികളെ പ്രതിനിധാനം ചെയ്യുന്ന മലയാളി സാംസ്ക്കാരിക സംഘടനയായ നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷൻ്റെ 2026 കാലഘട്ടത്തിലെ ഭരണസമിതിയെ നയിക്കാൻ പ്രസിഡൻ്റായി ഷാജി ആലപ്പാട്ട്, സെക്രട്ടറിയായി ലിൻഡ സുനി, ട്രഷറാറായി വിനോദ് കൊണ്ടൂർ, വൈസ് പ്രസിഡാൻ്റായി അറ്റോർണി പ്രേം കാർലോസ്, ജോയിൻ്റ് സെക്രട്ടറിയായി ഷെല്ലി തോമസ്, ജോയിൻ്റ് ട്രഷററായി മധു ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. പി.ആർ.ഓ. ആയി രേഷ്മ രഞ്ജനേയും, ആർട്സ് & കൾച്ചറൽ സെക്രട്ടറിയായി എബിൻ റോയിയേയും തിരഞ്ഞെടുത്തു.

2026 വർഷത്തേക്കുള്ള കാര്യപരിപാടികൾ അണിയറയിൽ തയാറായി കഴിഞ്ഞുവെന്നും, ആദ്യത്തേത് ആബാലവൃദ്ധം ഏവർക്കും ഒരു പോലെ ആസ്വദിക്കുവാൻ കഴിയുന്ന കലാപരിപാടി ആയിരിക്കുമെന്ന്, സംഘടനയുടെ അദ്ധ്യക്ഷനായ ഷാജി ആലപ്പാട്ട് പറഞ്ഞു.
അരോഗ്യ രംഗത്തും ഐ.ടി. മേഖലയിലും ഫൈനാൻസ് മേഖലയിലും ഒക്കെ പ്രവർത്തിക്കുന്ന യുവ പ്രഫഷണലുകളാണ് സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ഭരണ സമിതിയ്ക്ക് .

ഡാളസ്, കൊപ്പേൽ, ഫ്ലവർ മൗണ്ട്, കരോൾട്ടൻ, ഫാർമേർഴ്സ് ബ്രാഞ്ച്, റിച്ചാർഡ്സൺ, പ്ലേനോ, ഇർവ്വിംഗ്, ആർലിങ്ങ്ടൺ, ഗ്രാൻഡ് പ്രയറി, മെസ്കിറ്റ്, ഗാർലൻഡ്, സണ്ണിവേയ്ൽ തുടങ്ങി നോർത്ത് ടെക്സസസിലെ ഒട്ടനവധി പ്രമുഖ സിറ്റികളിലായി താമസമാക്കിയ മലയാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷൻ. ഡാളസ്സിലേക്ക് കുടിയേറി വരുന്ന മലയാളികൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ ഉറപ്പ് നൽകി.
കുടുതൽ വിവരകൾക്കും മെമ്പർഷിപ്പിനും ബന്ധപ്പെടുക:
ഷാജി ആലപ്പാട്ട് (214) 227-7771
ലിൻഡ സുനി (347) 432-7864
വിനോദ് കൊണ്ടൂർ (469) 554-0481

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments