വര്‍ഗീസ് പാലമലയില്‍
ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ മാസം 22 മുതല്‍ 25 വരെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത് വച്ച് (236 Old Tappan Rd, Old Tappan, NJ) നടത്തുവാന്‍ 2026 ജനുവരി മാസം 9-ാം തീയ്യതി അതിഭദ്രാസനാധിപന്‍ അഭവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.
ഭദ്രാസനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ട് ഭദ്രാസന ആസ്ഥാനത്ത് വച്ച് നടക്കുന്ന കോണ്‍ഫറന്‍സിന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ട്(ജനറല്‍ കണ്‍വീനര്‍), ഭദ്രാസന ട്രഷറാര്‍ സിമി ജോസഫ് (ജോയിന്റ് കണ്‍വീനര്‍), ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.കുര്യാക്കോസ് പുതുപ്പാടി(പബ്ലിസിറ്റി, ഡെലിഗേറ്റ്സ് മീറ്റിംഗ്), റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ് (മെഡിക്കല്‍, ഡെലിഗേറ്റ്സ് മീറ്റിംഗ്), ബോബി കുര്യാക്കോസ്(ഫൈനാന്‍സ്, ഓഡിയോ ആന്റ് വീഡിയോ), റോയി മാത്യു(ഫെസിലിറ്റി, ട്രാന്സ്പോര്ട്ടേഷന്, ഫുഡ്, സെക്യൂരിറ്റി), ഷിറിന് മത്തായി(രജിസ്ട്രേഷന്, ടൈം മാനേജ്മെന്റ്), ജോയി ഇട്ടന്‍, സാബു സ്ക്കറിയ (സ്പോണ്‍സര്‍ഷിപ്പ്), അലക്സ് ജോര്‍ജ്(കള്‍ച്ചറല്‍ പ്രോഗ്രാം, ട്രാന്സ്പോര്ട്ടേഷന്), ജെനു മഠത്തില്‍, എല്‍ദോസ് യോയാക്കി(സ്റ്റേജ് പ്രോഗ്രാം) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഭദ്രാസന ആസ്ഥാനത്ത് വച്ച് നടക്കുന്ന ആദ്യത്തെ കോണ്‍ഫറന്‍സ് ചരിത്ര വിജയമാക്കിമാറ്റുവാന് എല്ലാവരുടേയും സാന്നിദ്ധ്യവും, സഹകരണവും ഉണ്ടാക്കണമെന്ന് അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് മെത്രപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.
മലങ്കര അതിഭദ്രാസന പി.ആര്.ഓ.,
വര്‍ഗീസ് പാലമലയില്‍



