Sunday, March 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം 2026: ലെനോ സ്‌കറിയ, ജോബി ജോര്‍ജ്ജ്, രാജന്‍ സാമുവല്‍ നേതൃത്വം

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം 2026: ലെനോ സ്‌കറിയ, ജോബി ജോര്‍ജ്ജ്, രാജന്‍ സാമുവല്‍ നേതൃത്വം

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2025-ലെ ചെയര്‍മാന്‍ ബിനു മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ ചേര്‍ പൊതുയോഗത്തില്‍ വച്ച് 2026-ലെ ഭരണ സമിതി ലെനോ സ്‌കറിയ (ചെയര്‍മാന്‍), ജോബി ജോര്‍ജ്ജ് (ജനറല്‍ സെക്ര’റി), രാജന്‍ സാമുവല്‍ (ട്രഷറര്‍) എിവരുടെ നേതൃത്വത്തില്‍ അധികാരമേറ്റു.

മുന്‍ ചെയര്‍മാന്‍ ബിനു മാത്യു പുതിയ ചെയര്‍മാന്‍ ലെനോ സ്‌കറിയക്ക് അധികാരം കൈമാറി, തുടര്‍് മുന്‍ ജനറല്‍ സെക്രട്ടറി സാജന്‍ വറുഗീസ്, പുതിയ സെക്രട്ടറി ജോബി ജോര്‍ജ്ജിനും, മുന്‍ ട്രഷറര്‍ ജോര്‍ജ്ജ് ഓലിക്കല്‍ രാജന്‍ സാമുവലിനും അധികാരം കൈമാറുകയുണ്ടായി.

2026 ലേക്കുള്ള ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ലെനോ സ്‌കറിയ കേരളഫോറത്തിലെ സജീവപ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറ സാിദ്ധ്യവുമാണ്. കേരളാഫോറം ഓണാഘോഷ ചെയര്‍മാന്‍, പമ്പ മലയാളി അസോസ്സിയേഷന്‍ കമ്മറ്റി മെമ്പര്‍, സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തോഡക്‌സ് ചര്‍ച്ച്, ഫെയര്‍ഹില്‍സ്സ് ട്രസ്റ്റി, സെക്രട്ടറി എന്നീ തലങ്ങളിലെളിലെല്ലാം സേവനം അനുഷ്ടിച്ച ലെനോ സ്‌കറിയ ഔദ്യോഗിക തലത്തില്‍ ഫിലാഡല്‍ഫിയായില്‍ അറിയപ്പെടുന്ന റീയല്‍ എസ്‌സ്റ്റേറ്റ് ലോ ഓഫീസറാണ്. ലെനോ സ്‌കറിയയുടെ നേതൃത്വം കേരളാഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും.

ജനറല്‍ സെക്രട്ടറിയായ ജോബി ജോര്‍ജ്ജ് മൂന്ന് പതിറ്റാണ്ടു കാലമായി ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌ക്കാരിക, രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കേരളാഫോറം ചെയര്‍മാന്‍, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്റ്, ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ജോബി ജോര്‍ജ്ജ് ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് യു.എസ്.എ യുടെ ഡയറക്ടര്‍, പോലീസ് അഡ്‌വൈസറി കമ്മറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന ജോബി ജോര്‍ജ്ജിന്റെ നേതൃത്വം ട്രൈസ്റ്റേറ്റ് കേരളാഫോറത്തെ ശക്തിപ്പെടുത്തും.

ട്രഷറര്‍ രാജന്‍ സാമുവല്‍ മൂന്ന് പതിറ്റാണടിന്റ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വമാണ്. 2000 മുതല്‍ ഫിലാഡഫിയായിലെ സാംസ്‌ക്കാരിക പ്രാദേശിക സംഘടനകളില്‍ സജീവ സാന്നിദ്ധ്യമാണ്. പമ്പ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്. കേരളാഫോറം ചെയര്‍മാന്‍, സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തോഡക്‌സ് ചര്‍ച്ച്, ഫെയര്‍ഹില്‍സ്സ് ട്രസ്റ്റി, ഫൊക്കാന ഓഡിറ്റര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച് കഴിവു തെിയിച്ചിട്ടുള്ള രാജന്‍ സാമുവല്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍ റിയല്‍ എസ്‌സ്റ്റേറ്റ് രംഗത്തേക്ക് കടന്ന് വന്ന് വിജയം വരിച്ച അദ്ദേഹം ഗ്യാസ് സ്റ്റേഷന്‍ ബിസനസ്സിലും സജീവമാണ.്

എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോ, ഫീലിപ്പേസ് ചെറിയാന്‍, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), തോമസ് പോള്‍ (കേരള ദിനാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍), ജോര്‍ജ്ജ് നടവയല്‍ (അവാര്‍ഡ് കമ്മറ്റി), സാജന്‍ വറുഗീസ്, (ഐ.റ്റി കോഡിനേറ്റര്‍), അനൂപ് അനു (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍), ദിലീപ് ജോര്‍ജ്ജ് (സ്‌പോര്‍ട്‌സ്), ജോ പണിക്കര്‍ (ഓഡിറ്റര്‍) എിവരാണ് മറ്റു ഭാരവാഹികള്‍.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ലെനോ സ്‌കറിയ (ചെയര്‍മാന്‍) 267 370 4081, ജോബി ജോര്‍ജ്ജ് (ജനറല്‍ സെക്ര’റി) 215 435 1015, രാജന്‍ സാമുവല്‍ (ട്രഷറര്‍) 215 429 2442

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments