Monday, March 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖമനിയുടെ കൊലപാതകം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം: പുടിൻ

ഖമനിയുടെ കൊലപാതകം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം: പുടിൻ

മോസ്ക്കോ: അതിക്രൂരമായ കൊലപാതകമാണ് ആയത്തുള്ള ഖമനിയുടേതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡി‌മിർ പുടിൻ. അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷികതയുടേയും തികഞ്ഞ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും പുടിൻ പറഞ്ഞു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച അനുശോചന സന്ദേശത്തിലാണ് പുടിൻ തന്റെ കടുത്ത അമർഷം രേഖപ്പെടുത്തിയത്. റഷ്യയും ഇറാനും തമ്മിലുള്ള സൈനിക-വ്യാപാര സഹകരണം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും ആഴ്ചകൾക്ക് മുൻപ് 58. 9 കോടി ഡോളറിന്റെ മിസൈൽ ഇടപാടിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.

മുൻ‌കൂട്ടി തയ്യാറാക്കിയതും ഒരു പ്രകോപനവുമില്ലാതെയുമുള്ള അക്രമമാണ് ഇസ്രയേൽ‌ -യുഎസ് കൂട്ടുകെട്ട് നടത്തിയത്.സ്വതന്ത്ര പരമാധികാര രാഷ്ട്രവും ഐക്യരാഷ്ട്ര സഭയിലെ അം​ഗവുമായ രാജ്യത്തെയാണ് ആക്രമിച്ചത്. നയതന്ത്രത്തിലേക്ക് തിരിച്ചുവരികയും സെെനിക നടപടി അവസാനിപ്പിക്കുകയും ചെയ്യണമെന്നും റഷ്യ ആവശ്യപ്പെട്ടു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments