കൊച്ചി: എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. വെള്ളാപ്പള്ളിയെയും മറ്റ് ബോർഡംഗങ്ങളെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. കമ്പനി ആക്ട് പ്രകാരമാണ് നടപടി.
ജസ്റ്റിസ് ടി.ആര് രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള വിവിധ കേസുകൾ പരിഗണിച്ചാണ് നടപടി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കോടതി കണ്ടെത്തി. പ്രഫ. എം.കെ സാനു മാസ്റ്റർ അടക്കമുള്ളവർ നൽകിയ പരാതിയിൽ തുഷാര്‍ വെള്ളാപ്പള്ളി അടക്കം മുഴുവൻ ബോർഡ് മെമ്പർമാരെയും അയോഗ്യരാക്കി.



