രഞ്ജിത് ചന്ദ്രശേഖർ
സ്റ്റ്രാറ്റ്ഫേർഡ്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (MANTRAH)യുടെ ആഭിമുഖ്യത്തിൽ കണക്ടിക്കട്ടിലെ Maa Durga Temple, Stratford ൽ പൊങ്കാല മഹോത്സവം ഭക്തിപൂർവ്വം സംഘടിപ്പിച്ചു. സ്റ്റ്രാറ്റ്ഫേർഡിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പൊങ്കാല മഹോത്സവം സംഘടിപ്പിക്കപ്പെട്ടത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

മന്ത്ര ജനറൽ സെക്രട്ടറി ശ്രീ ഉണ്ണി തോയക്കാടും റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത് നായരും, ട്രസ്റ്റീ ബേർഡ് അംഗം സുജനൻ എന്നിവർ ചടങ്ങുകളുടെ ഏകോപന പ്രവർത്തനങ്ങൾ നിർവഹിച്ചു. ആറ്റുകാൽ അമ്മയുടെ ഈ മഹോത്സവം ദുർഗാ ക്ഷേത്രത്തിൽ നടത്താൻ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, ട്രെഷറർ സഞ്ജീവ് നായർ, ട്രസ്റ്റി വൈസ് ചെയർ കൊച്ചുണ്ണി ഇളവൻമഠം, ഡയറക്ർ ബോർഡ് അഗങ്ങളായ പുരുഷോത്തമ പണിക്കർ, സുരേഷ് ബാബു, കൺവെൻഷൻ ചെയർ ഷിബു ദിവാകരൻ, നാഷണൽ കൾച്ചറൽ ചെയർ സ്മിത ഹരിദാസ് എന്നിവരും പങ്കെടുത്തു. സ്റ്റ്രാറ്റ്ഫോർഡ് മേഖലയിലായി വിവിധ ഹിന്ദു ആത്മീയ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും, ഭക്തജനങ്ങളുടെ സഹകരണവും ദൈവാനുഗ്രഹവും ഉണ്ടെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഈ പരിപാടി വിപുലീകരിക്കാനാകുമെന്ന് ജനറൽ സെക്രട്ടറി ഉണ്ണി തോയക്കാട്ട് അറിയിച്ചു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന പൊങ്കാല മഹോത്സവം പ്രദേശത്തെ ഭക്തജനങ്ങളുടെ വലിയ ആത്മീയ സംഗമമായി മാറി.



