Friday, March 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഡാളസ്സിനു സമീപം ഫോർണിയിൽ വാഹനാപകടം: ഒരാൾ മരിച്ചു

ഡാളസ്സിനു സമീപം ഫോർണിയിൽ വാഹനാപകടം: ഒരാൾ മരിച്ചു

പി.പി ചെറിയാൻ

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു ലോറിയുൾപ്പെടെ (18-wheeler) നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.

ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഒരാൾക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി.

അപകടത്തെത്തുടർന്ന് യു.എസ്. 80 ഈസ്റ്റ്‌ബൗണ്ട് ലേനുകൾ മണിക്കൂറുകളോളം അടച്ചിട്ടു. ഉച്ചയ്ക്ക് 2 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ടെക്സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments