ബെയ്ജിങ്: ഇറാനിൽ യു.എസ്-ഇസ്രായേൽ ബോംബു വർഷത്തിൽ കൊല്ലപ്പെട്ട സ്കൂളിലെ കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായവുമായി ചൈന. രണ്ടു ലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജെയ്കുൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുട്ടികളുടെ മരണത്തിൽ അഗാധമായ അനുശോചനം രേപ്പെടുത്തിയ അദ്ദേഹം, ധനസഹായം ചൈനയിലെ റെഡ്ക്രോസ് സൊസൈറ്റി മുഖാന്തരം ഇറാന്റെ റെഡ്ക്രോസ് സൊസൈറ്റിക്ക് കൈമാറുമെന്ന് അറിയിച്ചു.



