Saturday, March 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎണ്ണ കേന്ദ്രങ്ങളിൽ ആക്രമണം തുടർന്നാൽ യു.എസിന്‍റെ എല്ലാ താവളങ്ങളും ചാമ്പലാക്കുമെന്ന് ഇറാന്‍

എണ്ണ കേന്ദ്രങ്ങളിൽ ആക്രമണം തുടർന്നാൽ യു.എസിന്‍റെ എല്ലാ താവളങ്ങളും ചാമ്പലാക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ആക്രമണം തുടര്‍ന്നാല്‍ മേഖലയിലെ യു.എസിന്‍റെ എല്ലാ താവളങ്ങളും ചുട്ടുചാമ്പലാക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും ചാമ്പലാകുമെന്ന് ഇറാന്‍ സൈനിക വക്താവ് അറിയിച്ചു. ഇറാനിലെ എണ്ണപ്പാടങ്ങളുള്ള ഖാരിജ് ദ്വീപില്‍ യു.എസ് നടത്തിയ ബോംബാക്രമണത്തിന് തൊട്ടുപിന്നാലെയാണ് പ്രതികരണം.

‘ഇറാനിയന്‍ എണ്ണസംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം തുടരുന്നത് അംഗീകരിക്കാനാവില്ല. ഇനിയും തുടരുന്നപക്ഷം, മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും ഞങ്ങള്‍ ലക്ഷ്യം വെക്കും. അധികം വൈകാതെ മേഖലയിലെ എണ്ണപ്പാടങ്ങള്‍ ചാരമായി മാറും’. ഖത്തം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രസ്താവിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments