പത്തനംതിട്ട: വേൾഡ് പീസ് മിഷൻ നിർമ്മിച്ച പത്താമത് ഭവനം പത്തനംതിട്ടയിൽ പൂർത്തിയായി. അതി ദരിദ്രരായ വിധവകൾക്ക് സംരക്ഷണ സഹായമായി കേരളത്തിലെ 14 ജില്ലകളിലും 10 വീടുകൾ വീതം 140 വീടുകളാണ് പണിത് നൽകുന്നത്. വേൾഡ് പീസ് മിഷൻ അംഗങ്ങളും, കുടുംബയോഗങ്ങളും, അഭ്യുദയകാംഷികളും സ്പോൺസർ ചെയ്താണ് ഓരോ വീടുകളും നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ തിരുവനന്തപുരം കാട്ടാക്കടയിലാണ് അദ്യ ഭാവനത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
വേൾഡ് പീസ് മിഷൻ ട്രസ്റ്റി ശ്രീ.ബിജോയ് ചെറിയാൻ ശ്രീമതി. ദീപയ്ക്ക് താക്കോൽ നൽകി ഭവനം കൈമാറി. വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ.സണ്ണി സ്റ്റീഫനും, പത്തനംതിട്ട മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. റോസ്ലിൻ സന്തോഷും ചേർന്ന് ഭവന പ്രവേശന കർമ്മം നിർവഹിച്ചു, ദീപം തെളിയിച്ചു.

അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫോമ മുൻ പ്രസിഡന്റും, അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും, ഈ വർഷത്തെ വേൾഡ് പീസ് അക്കാദമി അവാർഡ് ജേതാവുമായ (ഹ്യൂമാനിറ്റേറിയൻ ) ശ്രീ. ജോൺ ടൈറ്റസും, കുസുമം ടൈറ്റസുമാണ് നിർമ്മാണ ചെലവുകൾ സ്പോൺസർ ചെയ്തത്.
വേൾഡ് പീസ് മിഷന്റെ പതിനൊന്നാമത് ഭവനം ആലപ്പുഴ ജില്ലയിൽ മാമ്പുഴക്കരിയിൽ ഏപ്രിൽ 9ന് തറക്കല്ലിടും.



